ലക്ഷ്യം വില്‍പ്പന തന്നെ; പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ റോഡ്‌ഷോ നടത്തുന്നു

പ്രതിരോധ രംഗത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി (Defence psu's) കേന്ദ്രം റോഡ്‌ഷോകള്‍ സംഘടിപ്പിക്കുന്നു.ദുബായ്, അബുദാബി എിവിടങ്ങളിലാണ് റോഡ്‌ഷോകള്‍ സംഘടിപ്പിക്കുക. സ്ഥാപനങ്ങളുടെ ദീര്‍ഘകാല, ഹ്രസ്വകാല ബിസിനസ് പദ്ധതികളാണ് റോഡ്‌ഷോയിലൂടെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 12-15 കാലയളവിലാണ് റോഡ്‌ഷോ.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് (HAL), ഭാരത് ഡൈനാമിക്‌സ് (BDL), ഭാരത് ഇലക്ട്രോണിക്‌സ് (BEL), ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ (GRES), മിശ്ര ദത്തു നിഗം ലിമിറ്റഡ് (MIDHANI) എ്ന്നിവയാണ് റോഡ്‌ഷോയ്ക്ക് ഒരുങ്ങു പൊതുമേഖലാ സ്ഥാപനങ്ങള്‍. ഈ റോഡ്‌ഷോകളിലൂടെ കേന്ദ്രം ഓഹരികളൊന്നും വില്‍ക്കില്ല. അതേ സമയം ഭാവിയില്‍ ഈ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനുള്ള മുന്നൊരുക്കമായാണ് നീക്കത്തെ വിലയിരുത്തുത്.

റോഡ്‌ഷോകളിലൂടെ ശേഷിയുള്ള നിക്ഷേപകരെ സ്ഥാപനങ്ങള്‍ കണ്ടെത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിന്മേള്‍ നിക്ഷേപകരുടെ വിശ്വസം വര്‍ധിപ്പിക്കുകയും കേന്ദ്രത്തിന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഓരോ പാദത്തിലും നിക്ഷേപകരുടെ യോഗം ഉള്‍പ്പടെ വിളിക്കണമെന്ന ധാരണ ഡിപാമിന്റെ (Department of Investment and Public Asset Management ) നേതൃത്വത്തില്‍ എടുത്തിരുന്നു.

റോഡ്‌ഷോ നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളെല്ലാം ഈ വര്‍ഷം നിക്ഷേപകര്‍ക്ക് നേട്ടങ്ങള്‍ നല്‍കിയവയാണ്. എച്ച്എഎല്‍- 110 %, ബിഡിഎല്‍- 119 %, ബിഇഎല്‍-60, ജിആര്‍എസ്ഇ- 60 , മിശ്ര ദത്തു നിഗം ലിമിറ്റഡ് -13.6 എന്നിങ്ങനെയാണ് ഈ കമ്പനികള്‍ നല്‍കിയ നേട്ടം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it