അതിവേഗ വളര്‍ച്ചയില്‍ ഡിജിറ്റല്‍ വായ്പകള്‍

രാജ്യത്ത് അതിവേഗം വളരുന്ന സാമ്പത്തിക സാങ്കേതികവിദ്യാ വിഭാഗങ്ങളിലൊന്നാണ് ഡിജിറ്റല്‍ വായ്പ. ഇത്തരം വായ്പകളുടെ ആവശ്യകത ഇന്ന് ഇന്ത്യയില്‍ കൂടി വരികയാണെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ വായ്പാ വിപണി 2030-ഓടെ 1.3 ലക്ഷം കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ പ്രധാനമായും സാമ്പത്തിക സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (NBFC) ഉള്‍പ്പെടുന്നു.

നിലവില്‍ 50 ശതമാനത്തിലധികം പേരും സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ ഇഎംഐ കാര്‍ഡുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി കാണിക്കുന്നുവെന്ന് ഹോം ക്രെഡിറ്റ് ഇന്ത്യയുടെ വാര്‍ഷിക ഉപഭോക്തൃ പഠനമായ ഹൗ ഇന്ത്യ ബോറോസ് (ഇന്ത്യക്കാര്‍ എങ്ങനെ കടം വാങ്ങുന്നു) 2022 റിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ വായ്പകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും ഡിജിറ്റല്‍ വായ്പാ വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണമാണ്. നിയോബാങ്കിംഗ് പ്ലാറ്റ്ഫോമായ ഫ്രീയോയുടെ (Freo) പഠനമനുസരിച്ച് 2022 ല്‍ ഇത് മൊത്തം ഇടപാടുകളുടെ 44 ശതമാനവും ഡിജിറ്റല്‍ വായ്പകളാണ്.

മാത്രമല്ല 2022 ലെ പിഡബ്ല്യൂസി റിപ്പോര്‍ട്ട് അനുസരിച്ച് 2023 ഓടെ ഇന്ത്യയിലെ ഡിജിറ്റല്‍ വായ്പാ വിപണി 48 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പറയുന്നു. ഇതില്‍ ഹ്രസ്വകാല വായ്പകളുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുന്നതായി കാണുന്നു. പുതിയ ഡിജിറ്റല്‍ വായ്പ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. കാരണം ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും വായ്പയെടുക്കല്‍ പ്രക്രിയയെ കൂടുതല്‍ വിശ്വാസയോഗ്യവും സുതാര്യവുമാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it