കോർപ്പറേറ്റ് നികുതിയില്‍ ഇടിവ്, പ്രത്യക്ഷ നികുതി വരുമാനത്തില്‍ കുറവ്; റീഫണ്ടുകളിലെ കുതിച്ചുചാട്ടം സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കും

കാര്യക്ഷമമായ റീഫണ്ട് പ്രോസസിംഗ് ബിസിനസ് എളുപ്പമാക്കുന്നതിന് നിർണായകമാണ്
tax
Image courtesy: Canva
Published on

രാജ്യത്തെ നികുതി വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള നികുതി പിരിവ് 1.3 ശതമാനം ഇടിഞ്ഞ് 5.63 ലക്ഷം കോടി രൂപയായി. കോർപ്പറേറ്റ് നികുതി പിരിവിലെ 3.81 ശതമാനം ഇടിവാണ് വരുമാനത്തിലെ കുറവിനുളള പ്രധാന കാരണം. നടപ്പ് സാമ്പത്തിക വർഷത്തിൽ 1.99 ലക്ഷം കോടി രൂപയായാണ് കോർപ്പറേറ്റ് നികുതി വരുമാനം കുറഞ്ഞതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യക്തമാക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ ഇത് 2.07 ലക്ഷം കോടി രൂപയായിരുന്നു.

ഇടിവിനുളള കാരണങ്ങള്‍

കോർപ്പറേറ്റ് മേഖലയില്‍ ഉയർന്ന മൂലധന ചെലവ് മൂല്യത്തകർച്ച ക്ലെയിമുകൾ വർദ്ധിപ്പിക്കുന്നതിനിടയാക്കി, ഇത് നികുതി വരുമാനത്തെ ബാധിച്ചു. ഈ വർഷം റീഫണ്ടുകൾ നൽകിയതിലെ വർദ്ധനവും പ്രത്യക്ഷ നികുതി പിരിവില്‍ ഇടിവ് സംഭവിക്കാനിടയാക്കി. റീഫണ്ട് വിഹിതം 38 ശതമാനം വർദ്ധിച്ച് ഈ സാമ്പത്തിക വർഷം ഇതുവരെ 1.01 ലക്ഷം കോടി രൂപയിലെത്തി.

സമയബന്ധിതവും കാര്യക്ഷമവുമായ റീഫണ്ട് പ്രോസസിംഗ് ബിസിനസ് എളുപ്പമാക്കുന്നതിന് നിർണായകമാണ്. നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഉയർന്ന നികുതി റീഫണ്ടുകള്‍.

സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കും

വ്യക്തിഗത നികുതി രംഗത്ത് പുതുക്കിയ സ്ലാബ് ഘടന വലിയൊരു വിഭാഗം നികുതിദായകർക്ക് ആശ്വാസകരമായി, ഇത് നികുതി ബാധ്യത കുറയ്ക്കുന്നതാണ്. വേഗത്തിലുള്ള റീഫണ്ടുകൾ മുതൽ നികുതി ഇളവ്, മൂലധന ആനുകൂല്യങ്ങൾ വരെയുള്ള നടപടികൾ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുകയും ദീർഘകാല വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്.

2026 സാമ്പത്തിക വർഷത്തിൽ 25.2 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 13.57 ശതമാനം വർധിച്ച് 22.26 ലക്ഷം കോടി രൂപയായിരുന്നു 2025 സാമ്പത്തിക വർഷത്തിൽ പ്രത്യക്ഷ നികുതി പിരിവ്. ബജറ്റ് ലക്ഷ്യമായ 22.07 ലക്ഷം കോടി രൂപ കവിയുന്ന പ്രകടനമാണ് കഴിഞ്ഞ വര്‍ഷം കാഴ്ചവെച്ചത്.

Corporate tax cuts and rising refunds contribute to dip in India’s direct tax revenue in FY2026.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com