വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള മുന്‍ഗണന അമേരിക്ക അവസാനിപ്പിച്ചേക്കും

വ്യാപാര രംഗത്ത് ഇന്ത്യക്ക് യുഎസ് നൽകിവരുന്ന മുന്‍ഗണന പിൻവലിച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് നൽകുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രീഫറൻസസ് (GSP) ആണ് പിൻവലിക്കുക. ജിഎസ്‌പിയ്ക്ക് കീഴിൽ 5.6 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപന്നങ്ങളാണ് ഡ്യൂട്ടി-ഫ്രീ ആയി ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ജിഎസ്‌പി നിർത്തലാക്കുന്നത് സംബന്ധിച്ച വിജ്ഞാപനം യുഎസ് കോൺഗ്രസിനും ഇന്ത്യയ്ക്കും കൈമാറിയ ശേഷം 60 ദിവസത്തിനുള്ളിൽ ട്രംപ് പ്രഖ്യാപനം പ്രാബല്യത്തില്‍ വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ യുഎസ് തീരുമാനത്തിനെ എതിരിടാൻ താരിഫ് ഉയർത്തില്ലെന്ന് ഇന്ത്യ അറിയിച്ചു. പലതവണയായി ഇന്ത്യയിൽ നിലനിൽക്കുന്ന ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യക്ക് പുറമെ തുര്‍ക്കിക്കുള്ള മുന്‍ഗണനയും യുഎസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it