മോട്ടോര്‍ വാഹന നിയമം ലംഘിച്ചാല്‍ തല്‍സമയം 'ഇ -ചെലാന്‍' നടപടി

നിയമ ലംഘകര്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ പേപ്പറും പേനയും ഉപയോഗിച്ചിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഇനി പൂര്‍ണ്ണമായും 'ഇ -ചെലാന്‍' സാങ്കേതികവിദ്യയിലേക്ക്. മോട്ടോര്‍ വാഹന നിയമം ലംഘിച്ചതു കണ്ടെത്തിയാല്‍ തുടര്‍ നടപടിയും പിഴയും തല്‍സമയം.

ഇ ചെലാന്‍ സംവിധാനമുപയോഗിച്ച് കേരളത്തിലാദ്യമായി കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുത്ത് തുടങ്ങി.ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ എറണാകുളം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധാനം നിലവില്‍ വന്നത്.ഇതിലൂടെ
വാഹന പരിശോധനാ സമയത്ത് എന്തൊക്കെ നിയമലംഘനമാണ് നടത്തിയത്, അതിനുള്ള പിഴത്തുക എത്ര തുടങ്ങി എല്ലാ വിവരങ്ങളും വാഹനമോടിച്ചയാളുടെ കൈകളില്‍ പ്രിന്റ് ചെയ്ത് കിട്ടും.

നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍, സമയം, സ്ഥലം എന്നിവയടക്കം ഈ ആധുനിക ഉപകരണത്തില്‍ തത്സമയം റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വഴി ഉടമയുടെ മേല്‍വിലാസവും, കൂടാതെ വാഹനത്തിന്റെ മുന്‍ കാല കുറ്റകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ അതും, മറ്റ് രേഖകളുടെ കാലാവധിയും കണ്ടെത്താനാവും. ഈ വിവരങ്ങള്‍ അപ്പോള്‍ തന്നെ കേന്ദ്രീകൃത സെര്‍വ്വറിലേക്ക് റെക്കോര്‍ഡ് ചെയ്യപ്പെടും. കേസെടുത്ത വിവരം ഉടമയുടെ മൊബൈല്‍ നമ്പറില്‍ അറിയും.

അവശ്യമെങ്കില്‍ പിഴ അപ്പോള്‍ തന്നെ പണമായോ, ഉപകരണത്തോട് അനുബന്ധിച്ചുള്ള സൈ്വപിംഗ് മെഷീന്‍ വഴിയോ അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. പിഴ ഒടുക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലതോറും വെര്‍ച്വല്‍ കോടതികള്‍ ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.മോട്ടോര്‍ വാഹന നിയമം
ലംഘിച്ചാല്‍ തല്‍സമയം 'ഇ -ചെലാന്‍' നടപടി

അപ്പോള്‍ തന്നെ ' സൈ്വപ് ' ചെയ്ത് പിഴ ഒടുക്കാം

നിയമ ലംഘകര്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ പേപ്പറും പേനയും ഉപയോഗിച്ചിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഇനി പൂര്‍ണ്ണമായും 'ഇ -ചെലാന്‍' സാങ്കേതികവിദ്യയിലേക്ക്. മോട്ടോര്‍ വാഹന നിയമം ലംഘിച്ചതു കണ്ടെത്തിയാല്‍ തുടര്‍ നടപടിയും പിഴയും തല്‍സമയം.

ഇ ചെലാന്‍ സംവിധാനമുപയോഗിച്ച് കേരളത്തിലാദ്യമായി കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുത്ത് തുടങ്ങി.ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ എറണാകുളം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധാനം നിലവില്‍ വന്നത്.ഇതിലൂടെ
വാഹന പരിശോധനാ സമയത്ത് എന്തൊക്കെ നിയമലംഘനമാണ് നടത്തിയത്, അതിനുള്ള പിഴത്തുക എത്ര തുടങ്ങി എല്ലാ വിവരങ്ങളും വാഹനമോടിച്ചയാളുടെ കൈകളില്‍ പ്രിന്റ് ചെയ്ത് കിട്ടും.

നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍, സമയം, സ്ഥലം എന്നിവയടക്കം ഈ ആധുനിക ഉപകരണത്തില്‍ തത്സമയം റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വഴി ഉടമയുടെ മേല്‍വിലാസവും, കൂടാതെ വാഹനത്തിന്റെ മുന്‍ കാല കുറ്റകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ അതും, മറ്റ് രേഖകളുടെ കാലാവധിയും കണ്ടെത്താനാവും. ഈ വിവരങ്ങള്‍ അപ്പോള്‍ തന്നെ കേന്ദ്രീകൃത സെര്‍വ്വറിലേക്ക് റെക്കോര്‍ഡ് ചെയ്യപ്പെടും. കേസെടുത്ത വിവരം ഉടമയുടെ മൊബൈല്‍ നമ്പറില്‍ അറിയും.

അവശ്യമെങ്കില്‍ പിഴ അപ്പോള്‍ തന്നെ പണമായോ, ഉപകരണത്തോട് അനുബന്ധിച്ചുള്ള സൈ്വപിംഗ് മെഷീന്‍ വഴിയോ അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. പിഴ ഒടുക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലതോറും വെര്‍ച്വല്‍ കോടതികള്‍ ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it