
ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 6 - 6.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ 2020. ബജറ്റിന് മുന്നോടിയായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന സാമ്പത്തിക സര്‍വെ ഇന്ന് പാര്‍ലമെന്റില്‍ വെച്ചു.
ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വെ മുന്നോട്ടുവെയ്ക്കുന്നത് സമ്പത്ത് സൃഷ്ടിക്കുന്നതിനാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് വളര്‍ച്ചാ നിരക്ക് കൂടുമെന്ന് സര്‍വെ പ്രവചിക്കുന്നത്. സാമ്പത്തിക സ്ഥിതി പിന്നോട്ട് പോയത് മുന്നോട്ട് കുതിക്കുന്നതിന്റെ തുടക്കമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബജറ്റ് സമ്മേളനത്തില്‍ ഇരുസഭകളിലും കാര്യക്ഷമമായ ചര്‍ച്ച നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine