ഫോര്‍ബ്‌സ് ഇന്ത്യ അതിസമ്പന്നരുടെ പട്ടിക, അംബാനിയും അദാനിയും മുന്നില്‍ തന്നെ
ഫോര്‍ബ്‌സിന്റെ ഈ വര്‍ഷത്തെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇദ്ദേഹത്തിന്റെ ആസ്തി 51.4 ബില്യണ്‍ ഡോളറാണ്. തുടര്‍ച്ചയായി 12ാമത്തെ തവണയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തുന്നത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ഗൗതം അദാനിയാണ്.
ഇന്ത്യയിലെ സാമ്പത്തികമേഖല നേരിടുന്ന വെല്ലുവിളി ഈ അതിസമ്പന്നന്മാരുടെ സമ്പത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പട്ടികയിലുള്ള അതിസമ്പന്നരുടെ മൊത്തം സമ്പത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ അറ്റ ആസ്തി 15.7 ബില്യണ്‍ ഡോളറാണ്. 15.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഹിന്ദുജ സഹോദരന്മാര്‍ തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്തുണ്ട്. നാലാം സ്ഥാനത്ത് 15 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി പാലോന്‍ജി മിസ്ട്രിയുമുണ്ട്. അഞ്ചാം സ്ഥാനം ഉദയ് കോട്ടക്കിനാണ്. ഇദ്ദേഹത്തിന്റെ ആസ്തി 14.8 ബില്യണ്‍ ഡോളര്‍.
100 പേരുടെ പട്ടികയില്‍ ആറ് പുതുമുഖങ്ങളുമുണ്ട്. 1.91 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 72ാം സ്ഥാനത്ത് ബൈജു രവീന്ദ്രനുണ്ട്.
ReplyReply AllForwardEdit as new