'തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യം': പുതുമകൾ നിറച്ച് 2019 ലോക്‌സഭാ ഇലക്ഷൻ

ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. സ്ഥാനാർത്ഥികളും പാർട്ടികളും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ടതാണ് ഈ ഓരോ മാറ്റങ്ങളും. സോഷ്യൽ മീഡിയ പെരുമാറ്റച്ചട്ടം ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

  • മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്.
  • ആദ്യമായി വോട്ടർ സ്ലിപ്പിന്റെ പ്രസക്തി എടുത്തുകളഞ്ഞു. ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡില്ലാതെ വോട്ടുചെയ്യാനാകില്ല.
  • വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും നൽകും.
  • സ്ഥാനാർത്ഥികൾ 5 വർഷത്തെ ആദായനികുതി വിവരങ്ങൾ നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിക്കണം. മുമ്പ്‌ അവസാന ഒരുവർഷത്തേത്‌ നൽകിയാൽ മതിയായിരുന്നു.
  • സ്ഥാനാർത്ഥികൾ വിദേശനിക്ഷേപത്തിന്റെയും ബാധ്യതകളുടെയും വിവരങ്ങൾ കൂടി ഫോം 26-ൽ ഉൾപ്പെടുത്തണം.
  • സ്ഥാനാർത്ഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം ടി.വി.യിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണം. പത്രങ്ങളിൽ നൽകിയ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകൾ സ്ഥാനാർഥികൾ സമർപ്പിക്കണം.
  • ഓരോ പാർട്ടിയും സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തണം.
  • സ്ഥാനാർത്ഥികൾ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഏതെല്ലാമെന്ന് അറിയിക്കണം.
  • സോഷ്യൽ മീഡിയയയിൽ പരസ്യം നൽകുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ പ്രീ-സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.
  • സർവീസ് വോട്ടർമാർക്ക് ഇലക്ട്രോണിക് ബാലറ്റ് പേപ്പർ സംവിധാനം
  • പെരുമാറ്റച്ചട്ടലംഘനം റിപ്പോർട്ട് ചെയ്യാൻ സി-വിജിൽ മൊബൈൽ ആപ്പ്
  • ഭിന്നശേഷി-സൗഹൃദമായ ഇലക്ഷൻ ആയിരിക്കുമിത്.
  • എല്ലാ മണ്ഡലത്തിലും സ്ത്രീകൾ മാത്രമുള്ള പോളിങ് ബൂത്ത്.

Related Articles
Next Story
Videos
Share it