പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടിക്കാന്‍ ഓപ്പറേഷന്‍ 'കുനാര്‍' അഫ്ഗാനിസ്ഥാന്‍; രണ്ടുംകല്പിച്ച് താലിബാന്‍!

പാക്കിസ്ഥാനുമായി അടുത്ത കാലത്തുണ്ടായ പ്രശ്‌നങ്ങള്‍ അഫ്ഗാനികളെ മാനസികമായി അവരില്‍ നിന്ന് അകറ്റിയിട്ടുണ്ട്. പാക്കിസ്ഥാന്‍ യുഎസുമായി കൂടുതല്‍ അടുക്കുന്നതും താലിബാനെ ചൊടിപ്പിക്കുന്നു.
taliban vs pakistan
Published on

പാക്കിസ്ഥാന് പരീക്ഷണങ്ങളുടെ കാലമാണ് കടന്നുപോകുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയില്‍ നിന്ന് വലിയ പ്രഹരം ഈ വര്‍ഷമാദ്യം പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയിരുന്നു. ഈ സംഘര്‍ഷത്തിന് പിന്നാലെ ഇപ്പോഴിതാ അഫ്ഗാനിസ്ഥാനില്‍ നിന്നും സമാനമായ ആക്രണമാണ് അവര്‍ നേരിടുന്നത്. അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തും സൈനികരെ വധിച്ചും വലിയ തിരിച്ചടിയാണ് താലിബാന്‍ നല്കിയത്.

സൈനികപരമായ ആക്രമണത്തിന് പിന്നാലെ ഇപ്പോഴിതാ നയതന്ത്രത്തിലും പാക്കിസ്ഥാനെ മെരുക്കാനാണ് താലിബാന്റെ നീക്കം. ഇതിന്റെ ഭാഗമായി കുനാര്‍ (Kunar River) നദിയില്‍ വലിയ ഡാം നിര്‍മിക്കാനാണ് അഫ്ഗാന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്. അണക്കെട്ട് വരുന്നതോടെ പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഭാഗികമായി നിലയ്ക്കും.

കൃഷിയെ ആശ്രയിച്ചു നിലനില്‍ക്കുന്ന പാക് സമ്പദ്‌വ്യസ്ഥയ്ക്ക് ഈയൊരു തിരിച്ചടി കൂടി താങ്ങാന്‍ വയ്യാതാകും. നേരത്തെ സിന്ധുനദിയില്‍ നിന്നുള്ള വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുക്കാതിരിക്കാന്‍ ഇന്ത്യയും നീക്കം തുടങ്ങിയിരുന്നു. അഫ്ഗാനിസ്ഥാന്റെ ഭാഗത്തു നിന്ന് കൂടി ഇത്തരമൊരു നീക്കം വരുന്നത് പാക് സമ്പദ്‌വ്യവസ്ഥയ്ക്ക് നല്ലതല്ല.

ഇന്ത്യയുടെ പങ്ക്

കുനാര്‍ നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കം വന്ന സമയവും ശ്രദ്ധേയമാണ്. അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്വാഖിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. അഫ്ഗാന്റെ ജലവൈദ്യുത പദ്ധതികളില്‍ ഇന്ത്യയുടെ സഹായമുണ്ടാകുമെന്ന് സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

രണ്ടാം താലിബാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയുമായി കൂടുതല്‍ ഊഷ്മളമായ ബന്ധമാണ് അഫ്ഗാന്‍ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനെ മാറ്റിനിര്‍ത്തി ഇന്ത്യയുമായി കൈകോര്‍ക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിക്കുന്നുമുണ്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയില്‍ ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് താല്ക്കാലികമായെങ്കിലും അനുഗ്രഹമാണ് അഫ്ഗാന്റെ മനംമാറ്റം.

അഫ്ഗാനുമായി വലിയതോതില്‍ അതിര്‍ത്തി പങ്കിടാത്തതിനാല്‍ അഫ്ഗാനുമായുള്ള സഹകരണം ഇന്ത്യയ്ക്ക് വലിയ തലവേദനയാകില്ല. പാക്കിസ്ഥാനെ മേഖലയില്‍ ഒറ്റപ്പെടുത്താനും വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇതുവഴി ഇന്ത്യയ്ക്ക് സാധിക്കും.

പാക്കിസ്ഥാനുമായി അടുത്ത കാലത്തുണ്ടായ പ്രശ്‌നങ്ങള്‍ അഫ്ഗാനികളെ മാനസികമായി അവരില്‍ നിന്ന് അകറ്റിയിട്ടുണ്ട്. പാക്കിസ്ഥാന്‍ യുഎസുമായി കൂടുതല്‍ അടുക്കുന്നതും താലിബാനെ ചൊടിപ്പിക്കുന്നു. സാമ്പത്തികവും ആഭ്യന്തരവുമായ കാരണങ്ങളാല്‍ പാക്കിസ്ഥാന്‍ പ്രതിസന്ധിയുടെ ചുഴിയിലാണ്. ചെറിയൊരു തീപ്പൊരി പോലും ആഭ്യന്തര യുദ്ധത്തിലേക്ക് ആ രാജ്യത്തെ തള്ളിവിട്ടേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com