

പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തിലെ ബിസിനസ് നായകര്‍ പറയുന്ന ഈ സര്‍ക്കാരിന്റെ ആ മൂന്ന് നല്ല കാര്യങ്ങളും ഇനി ചെയ്യേണ്ട മൂന്ന് കാര്യങ്ങളും വായിക്കാം. ഇന്ന് ടൈ കേരള പ്രസിഡന്റ്, അജിത് മൂപ്പന്‍.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിലും വരണം മാറ്റം. അതിന് എനിക്ക് ഒരു നിര്‍ദേശമുണ്ട്. ഇവിടെ ഒരു മാനവവിഭവശേഷി മന്ത്രാലയം വേണം. ഈ മന്ത്രാലയത്തിന്റെ കീഴില്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കണം. അവരുടെ മികച്ച പ്രകടനങ്ങള്‍ അംഗീകരിക്കപ്പെടണം. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകണം ജോലിയിലെ കയറ്റങ്ങള്‍. അതോടെ ഉദ്യോഗസ്ഥരുടെ മനോഭാവം മാറും. സര്‍ക്കാര്‍ കൊണ്ടുവരുന്ന നല്ല കാര്യങ്ങള്‍ സംരംഭകര്‍ക്ക് അനുഭവവേദ്യമാകും. ഇവിടെ നിക്ഷേപം നടത്താന്‍ വരുന്ന സംരംഭകനെ ഒരു കസ്റ്റമറായി കണ്ട് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ അതിവേഗം ചെയ്തുകൊടുക്കാന്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ തയ്യാറാകുന്ന സംവിധാനം ഇവിടെ സൃഷ്ടിക്കപ്പെടണം.
Read DhanamOnline in English
Subscribe to Dhanam Magazine