
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കശ്മീരിലേക്ക് എത്താന്‍ കഴിയുന്ന വിധം കന്യാകുമാരി-കശ്മീര്‍ റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാകുന്നത് മോദിസര്‍ക്കാറിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. അതിവേഗ വളര്‍ച്ചയിലൂടെ ഇന്ത്യ ലോകത്ത് മൂന്നാമത്തെ വലിയ സമ്പദ് ശക്തിയാവുമെന്ന് രാഷ്ട്രപതി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതല്‍ ആദിവാസികളുടെ ഉന്നമനം വരെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗം. പ്രയാഗ്‌രാജിൽ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് മുര്‍മു പ്രസംഗം ആരംഭിച്ചത്.
നയപരമായ സ്തംഭനാവസ്ഥ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം ടേമില്‍ പ്രധാന തീരുമാനങ്ങളും നയങ്ങളും അസാധാരണമായ വേഗതയിലാണ് നടപ്പിലാക്കുന്നത്. ചെറുകിട ബിസിനസുകള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ നവീകരണത്തിന്റെ നെടുംതൂണുകളായാണ് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഡിജിറ്റല്‍ പെയ്മെന്റുകള്‍ രചിച്ചത് വലിയ വിജയഗാഥയാണ്. മികച്ച അഞ്ഞൂറ് കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങള്‍ നൽകുന്നതാണ്. പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കുന്നതിലൂടെ മൂന്ന് കോടി കുടുംബങ്ങൾക്ക് കൂടി പുതിയ വീടുകൾ നൽകും. ഇതിനായി അഞ്ച് ലക്ഷത്തി മുപ്പത്താറായിരം കോടി രൂപ ചെലവഴിക്കുമെന്നും മുര്‍മു പറഞ്ഞു.
വൈദ്യശാസ്ത്രരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കാൻസർ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഇന്ത്യയുടെ സംഭാവനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 'എ.ഐ മിഷൻ' ആരംഭിച്ചു. കോവിഡ് പോലുള്ള ആഗോള ആശങ്കകളും അന്താരാഷ്ട്ര തലത്തില്‍ യുദ്ധങ്ങളും നടന്നിട്ടും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാണിച്ച സ്ഥിരതയും പ്രതിരോധശേഷിയും അതിന്റെ ശക്തിയുടെ തെളിവാണെന്നും മുര്‍മു പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine