

ചൈന - അമേരിക്ക വ്യാപാര യുദ്ധത്തിന് വിരാമ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായാണ് സൂചന.
ഘട്ടം ഘട്ടമായി ചരക്കുതീരുവ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് അറിയിച്ചു.
ആദ്യഘട്ടത്തിലുള്‍പ്പെടുന്ന താരിഫ് ഇളവുകളുടെ കരാര്‍ വരുന്ന ആഴ്ചകളില്‍ ഒപ്പിടും. ഇത് എന്ന് എവിടെ വെച്ച് നടത്തുമെന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍
പുരോഗമിക്കുതയാണെന്നും ഗാവോ ഫെങ് പറഞ്ഞു.
അമേരിക്ക- ചൈന വ്യാപാര യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഹോങ്കോങ്ങിലെ ഓഹരിവിപണിയില്‍ മുന്നേറ്റമുണ്ടായി. ചചൈനയുടെ യുവാന്‍ മൂല്യവും ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine