

സംസ്ഥാനത്തെ സംരംഭകരുടെയും പുതുയായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും ഉള്ളില്‍ ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളുമുണ്ട്.
ഇതാ സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ തന്നെ അവയില്‍ ചിലതിന് മറുപടി നല്‍കുന്നു.
കൊവിഡ് പ്രതിസന്ധി ഏറെക്കാലം നീണ്ടു നില്‍ക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍, കോവിഡ് പ്രതിരോധം ശക്തമാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള കഠിനപ്രയത്‌നത്തിലാണ് ലോകം. രോഗപ്രതിരോധത്തില്‍ ലോകത്തിനു മാതൃകയായ കേരളത്തെ സമഗ്ര പുരോഗതിയുടെ പുതിയതലത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സംസ്ഥാന ഗവണ്‍മെന്റും.
പ്രതിസന്ധി മറികടക്കാന്‍ ക്രിയാത്മകമായ ഒട്ടേറെ നടപടികള്‍ ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. 3434 കോടിയുടെ എം എസ് എം ഇ സഹായപാക്കേജാണ് 'വ്യവസായ ഭദ്രത' എന്ന പേരില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വായ്പ, പലിശ ഇളവ്, വാടക ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും നിര്‍വഹിക്കുന്നത്. എം എസ് എം ഇകള്‍ക്ക് കേരള ബാങ്ക് വഴി നബാര്‍ഡിന്റെ 225 കോടി മൂലധന സഹായവും നല്‍കുന്നുണ്ട്. കെ എഫ് സി വഴി വര്‍ഷംതോറും 1000 സംരംഭങ്ങള്‍ എന്ന പദ്ധതി നടപ്പാക്കി തുടങ്ങി. എം എസ് എം ഇ കള്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കാന്‍ മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ ധനകാര്യ സ്ഥാപനം വ്യവസായ വകുപ്പ് ഉടന്‍ തുടങ്ങും.
കോവിഡ് 19 നമ്മുടെ വ്യവസായ മേഖലയ്ക്ക് വിപുലമായ സാധ്യതകളും തുറന്നുതരുന്നുണ്ട്. ലൈഫ് സയന്‍സ്, ബയോ ടെക്‌നോളജി, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് മേഖലകളില്‍ വലിയ സാധ്യതകള്‍ കേരളത്തിനു മുന്നിലുണ്ട്. കാര്‍ഷികവിളയുടെ മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ക്കും നല്ല അവസരമാണ് ഉയര്‍ന്നുവരുന്നത്. ഇത്തരത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടി തുടങ്ങി. കെ എസ് ഡി പി പോലുള്ള സ്ഥാപനങ്ങള്‍ സാനിറ്റൈസര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിച്ചു തുടങ്ങി. ഈ അവസരം പ്രയോജനപ്പെടുത്താനാകും വിധം കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് ക്ഷണിക്കാന്‍ നടപടി സ്വീകരിക്കുകയാണ്.
ചെറുകിട സംരംഭങ്ങള്‍ക്കാണ് കേരളത്തില്‍ ഏറ്റവും കുടുതല്‍ സാധ്യത. എം എസ് എം ഇ മേഖലയില്‍ നാലു വര്‍ഷത്തിനിടെ വലിയ കുതിപ്പുണ്ടായി. നാലു വര്‍ഷത്തിനിടെ 60000 യൂണിറ്റുകള്‍ തുടങ്ങി. അയ്യായിരം കോടിയിലധികം നിക്ഷേപവും രണ്ടു ലക്ഷത്തിലധികം തൊഴിലും സൃഷ്ടിക്കപ്പെട്ടു.
നിക്ഷേപത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ മനസ്സിലെ പഴയ കേരളമല്ല ഇന്നുള്ളതെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാനാകും. കേരളം ഇന്ന് പൂര്‍ണമായും നിക്ഷേപ സൗഹൃദമാണ്. നിക്ഷേപത്തിന് തടസ്സമായി നിന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികളിലാണ് ഗവണ്‍മെന്റ് കഴിഞ്ഞ നാലു വര്‍ഷം പ്രധാനമായും ശ്രദ്ധപതിപ്പിച്ചത്. വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍ ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്തു. നിക്ഷേപത്തിനുള്ള ലൈസന്‍സുകളും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കെ സ്വിഫ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനം കൊണ്ടുവന്നു. മുന്‍കൂറായി ഒരനുമതിയും ഇല്ലാതെ ചെറുകിട വ്യവസായം തുടങ്ങാന്‍ സഹായിക്കുന്ന നിയമം കൊണ്ടുവന്നത് വലിയ മാറ്റമാണ്. ഈ നിയമപ്രകാരം ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം. മൂന്ന് വര്‍ഷം കഴിഞ്ഞ്, ആറുമാസത്തിനകം ലൈസന്‍സും മറ്റും സംഘടിപ്പിച്ചാല്‍ മതി. ഈ വര്‍ഷം ആദ്യമാണ് ഈ നിയമം നിലവില്‍ വന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായിട്ടും, 2500 പേര്‍ ഇതുപ്രകാരം സംരംഭം തുടങ്ങി.
വന്‍കിട നിക്ഷേപത്തിന് ഒരാഴ്ചയ്ക്കകം അനുമതി നല്‍കുന്ന പുതിയ വ്യവസ്ഥ ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം വ്യവസായം തുടങ്ങി ഒരു വര്‍ഷത്തിനകം ലൈസന്‍സും മറ്റ് അനുമതികളും നേടിയാല്‍ മതി. വ്യവസായ ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ എന്നത്, അഞ്ച് വര്‍ഷമാക്കി വര്‍ധിപ്പിച്ചു. ലൈസന്‍സ് പുതുക്കാന്‍ ഓണ്‍ലൈന്‍സംവിധാനം കൊണ്ടുവരികയും ചെയ്തു. സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. നഗരങ്ങളില്‍ 15 ഏക്കറും ഗ്രാമങ്ങളില്‍ 25 ഏക്കറും ഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ പാര്‍ക്കുകള്‍ക്കുള്ള എല്ലാ ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കും.
വ്യവസായസംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മികച്ച വിപണന സൗകര്യം ലഭ്യമാക്കാന്‍ കേരള ഇ മാര്‍ക്കറ്റ് എന്ന വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ചിത്രവും ചെറിയ വിവരണവും വിലവിവരവും നല്‍കാന്‍ സൗകര്യമുണ്ട്.
ഇക്കാര്യത്തില്‍ ചില പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. നിക്ഷേപ സൗഹൃദമാക്കാന്‍ കൊണ്ടുവന്ന നിയമങ്ങളെ കുറിച്ച് അവബോധമില്ലാത്താതാണ് പ്രശ്‌നം. ഇതുപരിഹരിക്കാനുള്ള ശ്രമം സജീവമാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പുതിയ നിയമങ്ങള്‍ മനസ്സിലാക്കി കൊടുക്കാനും ഒപ്പം സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പ്രചാരണ പരിപാടികളും പ്രദേശികതലത്തില്‍ നടപ്പാക്കുന്നുണ്ട്. അസന്‍ഡ് 2019 എന്ന നിക്ഷേപസംഗമത്തിന്റെ പ്രധാന ലക്ഷ്യം നിക്ഷേപസൗഹൃദ കേരളത്തെ കുറിച്ച് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയുള്ളവര്‍ക്ക് വ്യക്തമാക്കി കൊടുക്കുക എന്നതായിരുന്നു.
പ്രവാസികള്‍ക്ക് വ്യവസായ, ബിസിനസ് രംഗങ്ങളിലേക്ക് അനായാസം കടന്നുവരാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ലോക കേരളസഭയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ പ്രധാനമായിരുന്നു പ്രവാസികളുടെ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കുക എന്നത്. ഇതിനായി ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിങ്ങ് ലിമിറ്റഡ് എന്ന ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. ടൂറിസം, തുറമുഖം, എയര്‍പോര്‍ട്ട്, എന്‍ ആര്‍ ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിലാണ് കമ്പനി പ്രധാനമായും ശ്രദ്ധിക്കുക.
നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ്. ഗവണ്‍മെന്റ് സെക്യൂരിറ്റി അടക്കം ഉറപ്പുനല്‍കി ധനസമാഹരണം നടത്തുന്ന പദ്ധതികളുമായി ഗവണ്‍മെന്റ് മുന്നോട്ടുപോവുകയാണ്. കിഫ്ബി, ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിങ്ങ് ലിമിറ്റഡ്, പ്രവാസി ചിട്ടി തുടങ്ങിയവ ഉദാഹരണമാണ്. മടങ്ങിവരുന്നവര്‍ക്കായി ഒട്ടനവധി ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളുമാണ് സംസ്ഥാന ഗവണ്‍മെന്റ് പ്രഖ്യാപിച്ചതും നടപ്പാക്കുന്നതും. നോര്‍ക്ക റൂട്ട്‌സ്, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ്, ലോക കേരളസഭ തുടങ്ങിയ സംവിധാനങ്ങള്‍ വഴി പല പദ്ധതികളും നടപ്പാക്കുന്നു.
പ്രവാസികളുടെ ജീവിതം ശോഭനമാക്കാന്‍ വ്യവസായ വാണിജ്യ വകുപ്പും ഫലപ്രദമായി ഇടപെടുന്നുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ താല്‍പ്പര്യങ്ങള്‍ മനസിലാക്കി സഹായിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി ഒരു സമ്പൂര്‍ണ വിവരശേഖരണം നടത്തുകയാണ്. വിവരശേഖരണത്തിന് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. വ്യവസായവാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍ എന്ന ലിങ്ക് ലഭ്യമാണ്. ഓരോ പ്രവാസിക്കും അടിസ്ഥാന വിവരങ്ങളോടൊപ്പം, താല്‍പ്പര്യമുളള മേഖലയും അതു സംബന്ധിച്ച മറ്റു വിവരങ്ങളും പോര്‍ട്ടലില്‍ രേഖപ്പെടുത്താം. സംരംഭകരാകാനാണ് താല്‍പ്പര്യമെങ്കില്‍ ഏതു മേഖലയിലാണെന്നും, പദ്ധതി സംബന്ധിച്ച വിശദ വിവരങ്ങളും രേഖപ്പെടുത്തണം. വിവിധമേഖലകളില്‍ നൈപുണ്യം നേടിയവര്‍ക്ക് തുടര്‍ന്ന് അത്തരത്തില്‍ തൊഴില്‍ നേടാനാണ് താല്‍പ്പര്യമെങ്കില്‍ ആ വിവരം രേഖപ്പെടുത്താം. ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്തി ഓരോരുത്തര്‍ക്കും ആവശ്യമായ സഹായം നല്‍കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine