

തെരഞ്ഞെടുപ്പ് വർഷത്തിലും കേന്ദ്ര സർക്കാർ പൂർണ്ണ ബജറ്റ് അവതരിപ്പിക്കുമെന്ന മാധ്യമ റിപ്പോർട്ടുകളെ തള്ളി ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി.
വോട്ട് ഓൺ അക്കൗണ്ടോ പൂർണ്ണ ബജറ്റോ അല്ല, മറിച്ച് ഇടക്കാല ബജറ്റാണ് കേന്ദ്രം അവതരിപ്പിക്കുക എന്ന് ജെയ്‌റ്റ്ലി അറിയിച്ചു. പതിവിൽ നിന്ന്മാറി തെരഞ്ഞെടുപ്പ് വർഷത്തിലും പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന വാർത്തകൾ ഉണ്ടായിരുന്നു.
സർക്കാരിന്റെ നേട്ടങ്ങളും അടുത്ത അഞ്ച് വർഷത്തേക്കുള്ള പദ്ധതികളുമായിരിക്കും ഇടക്കാല ബജറ്റിന്റെ ഉള്ളടക്കം.
അതേസമയം, ഇത്തവണത്തെ ബജറ്റിൽ നികുതിയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന സൂചനയുണ്ട്.
ജെയ്‌റ്റ്ലിയുടെ തുടർച്ചയായ ആറാമത്തെ ബജറ്റാണിത്. 2019 ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. സാധാരണയായി തുടർന്നു വരുന്ന സർക്കാരുകൾ ഇതിൽ മാറ്റങ്ങൾ വരുത്താറുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine