
ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യ-സ്വീഡന്‍ ബിസിനസ് ഉച്ചകോടിയില്‍ അവര്‍ പറഞ്ഞു.
ബാങ്കിംഗ്, ഖനനം, ഇന്‍ഷുറന്‍സ് എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ അവര്‍ സ്വീഡിഷ് കമ്പനികളെ ക്ഷണിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ ഏകദേശം 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നും നിര്‍മ്മല സീതാരാമന്‍ വെളിപ്പെടുത്തി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine