പോക്കറ്റ് കീറി! സംഘര്‍ഷത്തിനിടയില്‍ ലോണിനായി പരക്കം പാഞ്ഞ് പാക്കിസ്ഥാന്‍, ₹ 10,000 കോടിയുടെ ഐ.എം.എഫ് സഹായത്തിന് ബ്ലോക്കിടാന്‍ ഇന്ത്യ

കഴിഞ്ഞ വർഷം ഐ‌എം‌എഫിൽ നിന്ന് 7,00 കോടി ഡോളറിന്റെ വായ്പ പാക്കിസ്ഥാന് ലഭിച്ചിരുന്നു
Pakistan
Image courtesy: Canva
Published on

ഇന്ത്യയുമായുളള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ലോണിനായി പരക്കം പായുകയാണ് പാക്കിസ്ഥാന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേരിടുന്ന പാക്കിസ്ഥാൻ ഇപ്പോള്‍ ഐ.എം.എഫ് വായ്പകളെയാണ് വളരെയധികം ആശ്രയിക്കുന്നത്. കൂടാതെ ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ പാക്കിസ്ഥാന്‍ ധനസഹായത്തിനായി ശ്രമിക്കുന്നുണ്ട്.

പാക്കിസ്ഥാന് 1.3 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടി രൂപയിലധികം) വായ്പ നല്‍കുന്നതിനെ കുറിച്ച് അവലോകനം ചെയ്യാന്‍ ഇന്ന് ഐ.എം.എഫ് യോഗം ചേരുകയാണ്. ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയെ സ്ഥിരതയിലേക്ക് നയിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഐഎംഎഫിന്റേത് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങള്‍. എന്നാല്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാണ്. ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദികൾ ഉൾപ്പെടെ നിരവധി ഭീകരർ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്നതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

ഐഎംഎഫ് യോഗത്തിൽ ഇന്ത്യ പാക്കിസ്ഥാന് വായ്പ നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാനുള്ള ധനസഹായം സ്തംഭിക്കുന്നത് അതിന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രഹരമേൽപ്പിക്കും. കഴിഞ്ഞ വർഷം ഐ‌എം‌എഫിൽ നിന്ന് 7,00 കോടി ഡോളറിന്റെ വായ്പ പാക്കിസ്ഥാന് ലഭിച്ചിരുന്നു. മാർച്ചിൽ 130 കോടി ഡോളറിന്റെ കാലാവസ്ഥാ പ്രതിരോധ വായ്പയും ഐ.എം.എഫില്‍ നിന്ന് ലഭിച്ചു.

പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്‌.ഐ യിലേക്കും ലഷ്‌കറെ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകരവാദ സംഘടനകളിലേക്കും പാക്കിസ്ഥാന് ലഭിക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നതായി ഇന്ത്യ കരുതുന്നു. ആഗോള കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിനോട് (FATF) പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താനുളള നടപടികള്‍ ഇന്ത്യ ശക്തമാക്കുകയാണ്. തീവ്രവാദ ധനസഹായം, ആയുധക്കടത്ത് എന്നിവ തടയുന്നതിന് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് എഫ്എടിഎഫ്.

പാക്കിസ്ഥാന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം തീവ്രവാദത്തിലേക്കുള്ള സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും. സാമ്പത്തികമായി ദുര്‍ബലമായ ഒരു രാജ്യത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തീവ്രവാദം വളര്‍ത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നുണ്ട് എന്ന വാദമാണ് ഇന്ത്യ ശക്തമായി മുന്നോട്ടു വെക്കുന്നത്.

അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ഫണ്ട് തേടുന്ന പാക്കിസ്ഥാനെ ട്രോളുന്ന പിഐബി.

Pakistan seeks IMF loans amid crisis as India opposes over terror funding concerns.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com