

ടിബറ്റൻ പീഠഭൂമിയിലെ അതിർത്തിക്കപ്പുറത്തുളള യാർലുങ് സാങ്‌പോ നദിയിൽ ചൈന ഒരു മെഗാ അണക്കെട്ടിന്റെ പണി ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾക്ക് തൊട്ടുപിന്നാലെ അരുണാചൽ പ്രദേശിലെ ദിബാംഗ് മൾട്ടിപർപ്പസ് പ്രോജക്റ്റിന്റെ പണി ആരംഭിച്ച് ഇന്ത്യ. ചൈനയുടെ അണക്കെട്ടിൽ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിടുന്നത് തടയുന്നതിനും അരുണാചലില്‍ വെള്ളപ്പൊക്കം തടയുന്നതിനും ഒരു ബഫറായി പ്രവർത്തിക്കുക എന്നതാണ് അണക്കെട്ടിന്റെ പ്രധാന നിർമാണ ലക്ഷ്യം.
അണക്കെട്ടിന്റെ നിര്‍മാണത്തിനായി സർക്കാർ ഉടമസ്ഥതയിലുള്ള എൻഎച്ച്‌പിസി ലിമിറ്റഡ് (NHPC Limited) 17,069 കോടി രൂപയുടെ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചതായി സിഎൻഎൻ-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ടെൻഡർ പ്രകാരം 91 മാസത്തെ സമയപരിധിയില്‍ ദിബാംഗ് അണക്കെട്ട് 2032 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 278 മീറ്റർ ഉയരത്തിൽ, 11,223 ദശലക്ഷം യൂണിറ്റ് വാർഷിക വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ തന്ത്രപരമായ സുരക്ഷയ്ക്കും അണക്കെട്ട് നിർണായകമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ടിബറ്റൻ പ്രദേശത്ത് ചൈന നിർമ്മിക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകൾ ഈ ജൂലൈയിലാണ് പുറത്തുവന്നത്. മെഗാ ഡാമിന്റെ ആഘാതത്തെക്കുറിച്ച് ഇന്ത്യ അന്ന് ചൈനയോട് ആശങ്ക പ്രകടിപ്പിക്കുകയും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൂർത്തിയാകുമ്പോൾ ചൈനയുടെ അണക്കെട്ട് മോട്ടുവോ ജലവൈദ്യുത നിലയം (Motuo Hydropower Station) എന്നാണ് അറിയപ്പെടുക. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോർജസ് അണക്കെട്ടിനെ ഇത് മറികടക്കുമെന്നാണ് കരുതുന്നത്.
ചൈനയുടെ അണക്കെട്ട് നിർമ്മാണം പൂർത്തിയായാൽ സിയാങ്, ബ്രഹ്മപുത്ര നദികൾ വറ്റിവരണ്ടേക്കാമെന്നും അണക്കെട്ടിൽ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാൽ ഇന്ത്യൻ പ്രദേശം വെള്ളപ്പൊക്കത്തിന് ഇരയാകാമെന്നുമാണ് പ്രധാന ആശങ്ക, ചൈന അതിനെ ചിലപ്പോള്‍ "വാട്ടർ ബോംബ്" ആയി പോലും ഉപയോഗിച്ചേക്കാമെന്നും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
India begins work on Dibang dam to counter China’s mega-dam threat and strengthen strategic water security.
Read DhanamOnline in English
Subscribe to Dhanam Magazine