ചൈനയ്ക്ക് മുട്ടന്‍ പണി കൊടുക്കാന്‍ ട്രംപ് 'മോഡല്‍' കടമെടുത്ത് ഇന്ത്യ, ചൈനീസ് കമ്പനികള്‍ക്ക് ഇരുട്ടടി

ട്രംപിന്റെ മാതൃകയില്‍ ഇന്ത്യയും താരിഫ് ഉയര്‍ത്തുന്നത് ചൈനീസ് കമ്പനികളെ ഗുരുതരമായി ബാധിക്കും
Xi Jinping and narendra modi
fmprc.gov.cn/eng
Published on

ചൈനയില്‍ നിന്നുള്ള ഗുണമേന്മ കുറഞ്ഞ സ്റ്റീലിന്റെ ഇറക്കുമതി തടയാന്‍ പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന താരിഫ് യുദ്ധ സമാനമായ നീക്കത്തിനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ. ചൈനയില്‍ നിന്നുള്ള സ്റ്റീലിന് 12 ശതമാനം കൂടി അധിക നികുതി ചുമത്താനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

യു.എസിലേക്കുള്ള കയറ്റുമതി കൂടുതല്‍ ദുഷ്‌കരമായതോടെ ചൈനീസ് സ്റ്റീല്‍ വ്യാപകമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് നീക്കം. വില കുറഞ്ഞ ചൈനീസ് സ്റ്റീല്‍ വ്യാപകമായി ഇറക്കുമതി നടത്തുന്നത് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ക്ക് തിരിച്ചടിയാണ്. കുറഞ്ഞ വിലയില്‍ സ്റ്റീല്‍ നല്‍കാന്‍ ചൈനയ്ക്ക് സാധിക്കും.

അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ മുടക്കുമുതല്‍ ആവശ്യമായതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത്തരത്തില്‍ നിരക്കിളവില്‍ സ്റ്റീല്‍ ലഭ്യമാക്കാന്‍ സാധിക്കില്ല.

ചൈനയ്ക്ക് തിരിച്ചടി

വാണിജ്യമന്ത്രാലയത്തിന്റെ ശിപാര്‍ശയില്‍ പറയുന്നത് ആദ്യഘട്ടത്തില്‍ 200 ദിവസത്തേക്ക് 12 ശതമാനം അധിക നികുതി ചുമത്തണമെന്നാണ്. കേന്ദ്രസര്‍ക്കാര്‍ വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. ചൈനീസ് സ്റ്റീല്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതോടെ പല തദ്ദേശീയ കമ്പനികളും തിരിച്ചടി നേരിട്ടിരുന്നു.

ആഭ്യന്തര കമ്പനികളെ സഹായിക്കുന്നതിന് ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന് വിവിധ സ്റ്റീല്‍ നിര്‍മാണ കമ്പനികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ മാതൃകയില്‍ ഇന്ത്യയും താരിഫ് ഉയര്‍ത്തുന്നത് ചൈനീസ് കമ്പനികളെ ഗുരുതരമായി ബാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com