ദൈവത്തിന്റെ സ്വന്തം നാട് സംരംഭകരുടെ സ്വന്തം നാടാകും

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപ്പാക്കിയ എട്ടാമത്തെ സംസ്ഥാനമായി കേരളം
ദൈവത്തിന്റെ സ്വന്തം നാട് സംരംഭകരുടെ സ്വന്തം നാടാകും
Published on

ധനകാര്യ മന്ത്രാലയത്തിന്റെ ചെലവ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള 'ഈസ് ഓഫ് ഡുയിംഗ് ബിസിനസ്' വിജയകരമായി നടപ്പാക്കിയ രാജ്യത്തെ എട്ടാമത്തെ സംസ്ഥാനമായി കേരളം. ഇതോടെ ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പകളിലൂടെ 2,373 കോടി രൂപയുടെ അധിക സാമ്പത്തിക സ്രോതസ്സുകള്‍ സമാഹരിക്കാന്‍ സംസ്ഥാനത്തിന് യോഗ്യത ലഭിച്ചു. ഇതിനുള്ള അനുമതി ജനുവരി 12 ന് ചെലവ് വകുപ്പ് നല്‍കി.

നേരത്തെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ ഏഴ് സംസ്ഥാനങ്ങളാണ് 'ഈസ് ഓഫ് ഡുയിംഗ് ബിസിനസ്' പൂര്‍ത്തിയാക്കിയിരുന്നത്. ബിസിനസ് എളുപ്പമാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, ഈ എട്ട് സംസ്ഥാനങ്ങള്‍ക്ക് 23,149 കോടി രൂപ അധിക വായ്പയെടുക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

രാജ്യത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന്റെ ഒരു പ്രധാന സൂചകമാണ് ഈസ് ഓഫ് ഡൂയിംഗ്. ഇത് സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ ഭാവിയിലെ വളര്‍ച്ചയെ വേഗത്തിലാക്കും. അതിനാല്‍, ബിസിനസ്സ് എളുപ്പമാക്കുന്നതിന് പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുന്ന സംസ്ഥാനങ്ങളുമായി അധിക വായ്പയെടുക്കല്‍ അനുമതി അനുവദിക്കാന്‍ 2020 മെയ് മാസത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

'ഈസ് ഓഫ് ഡുയിംഗ് ബിസിനസ്' എന്തൊക്കെ ?

ജില്ലാതല ബിസിനസ് പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതിയുടെ ആദ്യവിലയിരുത്തല്‍ പൂര്‍ത്തിയാക്കി

വിവിധ നിയമപ്രകാരം നേടിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ / അംഗീകാരങ്ങള്‍ / ലൈസന്‍സുകള്‍ പുതുക്കുന്നത് ഒഴിവാക്കി

പരിശോധനയ്ക്ക് കമ്പ്യൂട്ടറൈസ്ഡ് സെന്‍ട്രല്‍ റാന്‍ഡം ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം നടപ്പാക്കി. അതേ ഇന്‍സ്‌പെക്ടറെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒരേ യൂണിറ്റിലേക്ക് പരിശോധനയക്ക് നിയോഗിക്കുന്നത് ഒഴിവാക്കി. ബിസിനസ്സ് ഉടമയ്ക്ക് മുന്‍കൂട്ടി പരിശോധന അറിയിപ്പ് നല്‍കും. പരിശോധന റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ അപ്ലോഡ് ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com