

ദേശീയപാതാ വികസനം സംബന്ധിച്ച തടസ്സങ്ങളെല്ലാം നീങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ അറിയിച്ചതാണിക്കാര്യം.
പാതകള്‍ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും.ഇതിനുള്ള പദ്ധതിക്കും ചര്‍ച്ചയില്‍ അംഗീകാരമായി. ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് കേന്ദ്ര അഭ്യര്‍ത്ഥന മാനിച്ച് കേരളം സമ്മതിച്ചത് നിര്‍ണ്ണായകമായി.
പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ബൈപ്പാസിന്റെ പണി ഉടന്‍ തുടങ്ങും.വേണ്ടിവന്നാല്‍ പഴയ കോണ്‍ട്രാക്ടറെ ഒഴിവാക്കി കുതിരാന്‍ തുരങ്ക മേഖലയിലെ നിര്‍മ്മാണം പുനരാരംഭിക്കും. കോവളം, കൊല്ലം, കോട്ടപ്പുറം, ബേക്കല്‍ തീരദേശ ജലപാത 696 കിലോമീറ്ററായി വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine