തെരഞ്ഞെടുപ്പ് കാലം ലിനന് നല്ലകാലം
കഞ്ഞിപ്പശ ചേര്‍ത്ത് വടി പോലെ ഇസ്തിരിയിട്ട, അവിടവിടെ കീറലുള്ള കുപ്പായമിട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് വിട. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ നിറയുന്നത് വര്‍ണ വൈവിധ്യമാണിപ്പോള്‍.
ഖാദി വസ്ത്രങ്ങളോടായിരുന്നു രാഷ്ട്രീയ നേതാക്കള്‍ക്ക് കമ്പമെങ്കില്‍ ഇപ്പോഴാ ട്രെന്‍ഡ് ലിനന് വഴി മാറിയിട്ടുണ്ട്.
''തെരഞ്ഞെടുപ്പ് കാലം ഇപ്പോള്‍ രാജ്യത്തെ ലിനന്‍ വിപണിക്ക് നല്ലകാലമാണ്. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും ഇക്കാലത്ത് വെള്ള ലിനന്‍ ഗാര്‍മെന്റ് വന്‍ തോതില്‍ വിറ്റഴിയുന്നു. ഉത്തരേന്ത്യയേക്കാള്‍ ദക്ഷിണേന്ത്യയില്‍ ലിനന്‍ തുണിത്തരങ്ങളുടെ വിപണി അതിവേഗമാണ് വളരുന്നത്. ഞങ്ങളുടെ രാജ്യവ്യാപകമായുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ നിന്ന് നമ്പര്‍ വണ്‍ കേരള - കര്‍ണാടക ഡിസ്ട്രിബ്യൂട്ടറാണ്,'' ലിനന്‍ മേഖലയില്‍ കാല്‍നൂറ്റാണ്ടോളം അനുഭവ സമ്പത്തുള്ള പ്രമുഖ ലിനന്‍ ബ്രാന്‍ഡായ ലിനന്‍ വോഗിന്റെ സിഇഒയുമായ രബീന്ദ്ര മോഹന്‍ പറയുന്നു.
'തെരഞ്ഞെടുപ്പ് കാലം ഇപ്പോള്‍ രാജ്യത്തെ ലിനന്‍ വിപണിക്ക് നല്ലകാലമാണ്. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും ഇക്കാലത്ത് വെള്ള ലിനന്‍ ഗാര്‍മെന്റ് വന്‍ തോതില്‍ വിറ്റഴിയുന്നു. ഉത്തരേന്ത്യയേക്കാള്‍ ദക്ഷിണേന്ത്യയില്‍ ലിനന്‍ തുണിത്തരങ്ങളുടെ വിപണി അതിവേഗമാണ് വളരുന്നത്.
ഞങ്ങളുടെ രാജ്യവ്യാപകമായുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ നിന്ന് നമ്പര്‍ വണ്‍ കേരള - കര്‍ണാടക ഡിസ്ട്രിബ്യൂട്ടറാണ്,'' ലിനന്‍ മേഖലയില്‍ കാല്‍നൂറ്റാണ്ടോളം അനുഭവ സമ്പത്തുള്ള പ്രമുഖ ലിനന്‍ ബ്രാന്‍ഡായ ലിനന്‍ വോഗിന്റെ സിഇഒയുമായ രബീന്ദ്ര മോഹന്‍ പറയുന്നു.
രാജകീയം ലിനന്‍ വേഷം
കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഗോദയിലെ പ്രമുഖ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെല്ലാം ഗ്ലാമറില്‍ ഒട്ടും പിന്നലില്ലാത്ത പോസ്റ്ററുകളുമായാണ് ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇവരില്‍ പലരും തിളങ്ങുന്നത് ലിനന്‍ വസ്ത്രങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.
''പല രാഷ്ട്രീയ നേതാക്കളും ഒരേ സമയം പതിനഞ്ച് ഷര്‍ട്ടിനുള്ള തുണികള്‍ വരെ വാങ്ങാറുണ്ട്. നേതാക്കന്മാര്‍ മാത്രമല്ല, അടുത്ത അനുയായികളും ഇപ്പോള്‍ ലിനനിലേക്ക് മാറുന്നുണ്ട്,'' കൊച്ചിയിലെ ഒരു പ്രമുഖ ലിനന്‍ ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസി സാരഥി പറയുന്നു.
ഖാദി വസ്ത്രങ്ങള്‍ക്ക് ലിനനേക്കാള്‍ വില കുറവാണെങ്കിലും അത് സ്റ്റാര്‍ച്ച് ചെയ്ത് ഇസ്തിരിയിട്ട് വടി പോലെ നിര്‍ത്തുന്നതിന് പ്രതിമാസം ആയിരക്കണക്കിന് രൂപ വേണ്ടി വരുന്നുണ്ടെന്ന് ഒരു യുവ കോണ്‍ഗ്രസ് നേതാവ് പറയുന്നു.
''ലിനന്‍ തുണിത്തരങ്ങള്‍ 100 വര്‍ഷത്തോളം നിലനില്‍ക്കും. ഈജിപ്തില്‍ മമ്മികള്‍ പൊതിയാന്‍ വരെ ഉപയോഗിച്ചിരുന്നത് ലിനനാണ്. കംഫര്‍ട്ടാണ് ലിനന്റെ സവിശേഷത. ഇപ്പോഴത്തെ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ അതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥികള്‍ കൂടുതലായും ലിനന്‍ ഷര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ആന്റി ബാക്ടീരിയല്‍ കുടിയാണ് ലിനന്‍. ലിനന്‍ വസ്ത്രങ്ങള്‍ പുതുമയോടെ നിലനിര്‍ത്താന്‍ ശ്രദ്ധ കൊടുക്കണമെങ്കിലും ഖാദിയേക്കാള്‍ ആയുസ്സും രാജകീയതുമുള്ളതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ കൂടുതലായി ലിനന്‍ തുണിത്തരങ്ങളിലേക്ക് തിരിയുന്നുണ്ട്,'' ലിനന്‍ വോഗിന്റെ കൊച്ചി ഫ്രാഞ്ചൈസി ഉടമ ജോണ്‍ കുരുവിത്തടം പറയുന്നു.