മോദി 2.0: സെൻസെക്സ് 45,000ലും നിഫ്റ്റി 13,500 ലുമെത്തുമെന്ന് പ്രവചനം

2020 ജൂണിൽ സെൻസെക്സ് 45,000ലും നിഫ്റ്റി 13,500 ലും എത്തുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി.

നരേന്ദ്രമോദി സർക്കാരിന്റെ ശ്രദ്ധ ഇനി സാമ്പത്തിക വളർച്ചയിലായിരിക്കുമെന്നും ആർബിഐ തങ്ങളുടെ മൊണേറ്ററി പോളിസി അതിനനുസരിച്ച് നിജപ്പെടുത്തുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

ഫോക്കസ് ലിസ്റ്റിൽ അദാനി പോർട്സിനും ഐഷർ മോട്ടോഴ്‌സിനും പകരം ഏഷ്യൻ പെയ്ൻറ്സ്, ഇന്റർ ഗ്ലോബ് ഏവിയേഷൻ എന്നിവയെ ചേർക്കുമെന്നും മോർഗൻ സ്റ്റാൻലി അറിയിച്ചു.

ഓഹരി വിപണി നേരിടാൻ സാധ്യതയുടെ റിസ്കുകൾ പ്രധാനമായും ആഗോള വിപണിയിലെ മാറ്റങ്ങൾ മൂലമായിരിക്കും. എണ്ണ, യുഎസ് ഫെഡറൽ റിസർവ്, വ്യാപാര യുദ്ധം എന്നിവ ഇതിലുൾപ്പെടും.

പാവപ്പെട്ടവർക്ക് ക്യാഷ് ട്രാൻസ്‌ഫർ, രാജ്യാന്തര വ്യാപാരം, സാമൂഹ്യവും ഭരണഘടനാപരമായതുമായ പരിഷ്‌കാരങ്ങൾ എന്നിവയ്ക്കായിരിക്കും പുതിയ സർക്കാർ ഊന്നൽ നൽകുക എന്നുംകമ്പനി പറയുന്നു.

Related Articles
Next Story
Videos
Share it