നിര്‍മ്മല സീതാരാമന്റെ നടപടി സമ്പദ്വ്യവസ്ഥയില്‍ ഉണര്‍വു പകരുമെന്ന് ഫിക്കി പ്രസിഡന്റ്

നിര്‍മ്മല സീതാരാമന്റെ നടപടി സമ്പദ്വ്യവസ്ഥയില്‍ ഉണര്‍വു പകരുമെന്ന് ഫിക്കി പ്രസിഡന്റ്
Published on

റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി മേഖലകളുടെ ഉത്തേജനത്തിനു വേണ്ടി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ നടപടികള്‍ മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയില്‍ ഉണര്‍വുണ്ടാകാന്‍ സഹായിക്കുമെന്ന് ഫിക്കി പ്രസിഡന്റ് സന്ദീപ് സോമാനി അഭിപ്രായപ്പെട്ടു.

മിക്കവാറും സ്തംഭനാവസ്ഥയിലായ റിയല്‍ എസ്റ്റേറ്റ് മേഖലയെ സഹായിക്കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ധനമന്ത്രി നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കത്തെ വ്യവസായ സംഘടന സ്വാഗതം ചെയ്തത്. കയറ്റുമതി, ഭവന നിര്‍മ്മാണ മേഖലകള്‍ക്കായി 60,000 കോടി രൂപയുടെ പുതിയ ഉത്തേജന പദ്ധതികളാണ് സീതാരാമന്‍ പ്രഖ്യാപിച്ചത്.

'ഈ പുതിയ നടപടികള്‍ ഇപ്പോള്‍ മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉണര്‍ത്തുന്നതിന് ആവശ്യമായ ഉത്തേജനം നല്‍കും,' സോമാനി പറഞ്ഞു. ഇന്ത്യയുടെ കയറ്റുമതി വരുമാനം ഓഗസ്റ്റില്‍ ആറ് ശതമാനം ഇടിഞ്ഞിരുന്നു. മുന്‍ഗണനാ മേഖലയ്ക്ക് കീഴിലുള്ള കയറ്റുമതി വായ്പയായി 36,000 കോടി മുതല്‍ 68,000 കോടി രൂപ വരെ അധിക ഫണ്ട് നല്‍കുന്നത് കയറ്റുമതി ക്രെഡിറ്റുകളുടെ സമീപകാല ഇടിവിന്റെ പശ്ചാത്തലത്തില്‍ പ്രോത്സാഹജനകമാണെന്നു സോമാനി പറഞ്ഞു.

രത്നങ്ങള്‍,  ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, തുകല്‍,  എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം, യോഗ വിപണനത്തിനുമായി വാര്‍ഷിക മെഗാ ഷോപ്പിംഗ് ഉത്സവങ്ങള്‍ സംഘടിപ്പിക്കാനുള്ള ആശയത്തെയും സോമാനി പ്രശംസിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com