ട്രംപുമായി ഒപ്പിടാന്‍ വമ്പന്‍ പ്രതിരോധ കരാര്‍ ഒരുങ്ങുന്നു

ട്രംപുമായി ഒപ്പിടാന്‍  വമ്പന്‍ പ്രതിരോധ  കരാര്‍ ഒരുങ്ങുന്നു
Published on

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി 25000 കോടി രൂപയുടെ ഹെലികോപ്ടര്‍ വാങ്ങുന്നതിനുള്ള ഇടപാടിന് ധാരണയായി. രണ്ടിനങ്ങളിലായി 30 ഹെലികോപ്ടറുകള്‍ വാങ്ങാനാണ് നീക്കം.

ഇന്ത്യ-യു.എസ് പ്രതിരോധ ആയുധ നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് സൈനിക ഹെലികോപ്ടറുകള്‍ക്കു പുറമേ ഡല്‍ഹിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങുന്നുണ്ട്. നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2 (നംസാസ്-2) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്.

2007 മുതല്‍ യുഎസ് നേടിയ ഇന്ത്യന്‍ പ്രതിരോധ കരാറുകളുടെ മൊത്തം മൂല്യം ഇതോടെ 20 ബില്യണ്‍ ഡോളറിലധികമാകും. നാവികസേനയ്ക്കായി 24 എംഎച്ച് -60 'റോമിയോ 'മള്‍ട്ടി-മിഷന്‍ ഹെലികോപ്റ്ററുകള്‍ക്കുള്ള 2.6 ബില്യണ്‍ ഡോളറിന്റെ കരാറും കരസേനയ്ക്കായി ആറ് എഎച്ച് -64 ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ക്കുള്ള 930 മില്യണ്‍ ഡോളര്‍ കരാറും ക്യാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി (സിസിഎസ്) ഉടന്‍ ക്ലിയര്‍ ചെയ്യുമെന്ന് ഉന്നത കേന്ദ്രങ്ങള്‍ പറഞ്ഞു.

എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ക്കായി ഇന്ത്യ 15 ശതമാനം വില ആദ്യതവണയായി നല്‍കും. കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ഹെലികോപ്റ്ററുകള്‍ എത്തും. നാലഞ്ചു വര്‍ഷത്തിനുള്ളില്‍ 24 എണ്ണവും സപ്‌ളൈ ചെയ്യുമെന്നാണു വാഗ്ദാനം.ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ -അമേരിക്ക വ്യാപാരക്കരാറും ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

ട്രംപ് ഈ മാസം 24, 25 തീയതികളിലാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ട്രംപിനൊപ്പം ഭാര്യ മിലാനിയയും എത്തും.ഡല്‍ഹിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കും. ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

സ്‌കോട്ട്ലന്‍ഡ് മുതല്‍ ഉത്തര അയര്‍ലന്‍ഡ് വരെ സ്വാതന്ത്ര്യക്കാറ്റ്; ബ്രെക്സിറ്റിന് പിന്നാലെ 'ബ്രിട്ടീഷ് എക്സിറ്റ്'? യുകെ നാലായി പിളരുമോ?
Saudi Arabia Red sea Crisis
ലോകത്തിന്റെ പകുതിയോളം ജനസംഖ്യ, 40% ജിഡിപി; ബ്രിക്‌സ് വ്യാപാര, യുപിഐ, ഊര്‍ജസുരക്ഷ ഇടപാടുകളില്‍ ഇന്ത്യയ്ക്ക് തുറക്കുന്നത് അവസരങ്ങളുടെ വാതില്‍
pakistan currency
```html ```
logo
DhanamOnline
dhanamonline.com