കലേശ്വരം പ്രോജക്റ്റ്: 80,500 കൊടിയിൽ ഒരുങ്ങുന്ന എഞ്ചിനീയറിംഗ് വിസ്മയം 

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ സ്വപ്ന പദ്ധതിയാണ് ഇന്ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട കലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്റ്റ്. തെലങ്കാന സംസ്ഥാനത്തെ വരൾച്ചാ മുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ മൊത്തം ചെലവ് 80,500 കൊടി രൂപയാണ്.

ഗോദാവരി നദിയിലേക്കൊഴുകി വരുന്ന 180 TMC അധിക ജലത്തെ വഴിതിരിച്ചു വിട്ട് ശ്രീപാദ സാഗർ യെല്ലംപള്ളി ബരാഷിലേക്കും പിന്നീട് മല്ലന്ന സാഗറിലേക്കും അവിടെ നിന്ന് പ്രാണാഹിത നദീസംഗമത്തിലേക്കും എത്തിക്കുന്നു.

ഡിസൈനിന്റെ കാര്യത്തിൽ മാത്രമല്ല, വലുപ്പത്തിന്റെയും ശേഷിയുടേയും കാര്യത്തിലും കലേശ്വരം പ്രോജക്‌റ്റ് ഒരു മഹാവിസ്മയം തന്നെയാണ്.

ഈ പ്രൊജക്ടിനെക്കുറിച്ചറിയാം ചില കാര്യങ്ങൾ:

  • റിവേഴ്‌സ് പമ്പിങ്, സ്റ്റോറേജ് ടെക്നിക്കുകളുടെ സഹായത്തോടെയാണ് ഗോദാവരിയിലെ വെള്ളം ശേഖരിക്കുന്നത്.
  • 38 ലക്ഷം ഏക്കർ കൃഷിഭൂമിയിൽ ഇത് ജലമെത്തിക്കും. കൂടാതെ കൃഷിയോഗ്യമായ 18 ലക്ഷം ഏക്കർ ഭൂമി തയ്യാറാക്കുന്നതിനും സഹായിക്കും.
  • ഹൈദരാബാദ്, സെക്കന്ദരാബാദ് ജില്ലകളിൽ കുടിവെള്ളമെത്തിക്കും.
  • മൂന്ന് വർഷത്തിനുള്ളിൽ പ്രോജക്ടിന്റെ പ്രധാനപ്പെട്ട ജോലികളൊക്കെ പൂർത്തീകരിച്ചു.
  • പ്രോജക്ടിന്റെ ഭാഗമായി ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള പമ്പിങ് സ്റ്റേഷൻ ലോകത്തേറ്റവും വലിയ പമ്പിങ് സ്റ്റേഷനാണ്. ഇതിന് 5 ഫ്ലോറുകൾ ഉണ്ട്.
  • യെല്ലംപള്ളി ബരാഷിനും മല്ലന്ന സാഗറിനുമിടയിൽ 81 കിലോമീറ്റർ നീളമുള്ള തുരങ്കമുണ്ട്.
  • ഇതിന് 2 TMC (22,000 cusecs) ജലം വഹിക്കാനുള്ള ശേഷിയുണ്ട്. ഇത്രയും ശേഷിയുള്ള ലോകത്തെ ആദ്യ പ്രൊജക്റ്റാണ് കലേശ്വരം.
  • ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള പമ്പിങ് സ്റ്റേഷനിൽ 8 പമ്പ് ഹൗസുകളാണുള്ളത്. ഇതിൽ ഏറ്റവും വലിയ പമ്പ് ഹൗസിൽ 139 മെഗാവാട്ടിന്റെ ഏഴ് പമ്പുകളുണ്ട്.
  • ഈ പമ്പുകളും മോട്ടോറുകളും ജലത്തെ 100-600 മീറ്ററോളം ഉയർത്തി, പ്രധാന കനാലിലൂടെ 400 കിലോമീറ്ററോളം അകലെ എത്തിക്കും.

Related Articles
Next Story
Videos
Share it