'കുറ്റമറ്റ ശക്തമായ ഏകജാലക സംവിധാനം ഉള്‍പ്പെടെയുള്ള പുത്തന്‍ പരിഷ്‌കരണങ്ങള്‍ വരണം'; തോമസ് ജോണ്‍ മുത്തൂറ്റ് പറയുന്നു

മുഖ്യമന്ത്രി കസേരയിലിരുന്ന് പിണറായി വിജയന്‍ കേരള വികസനത്തിനായി ചെയ്ത 3 കാര്യങ്ങള്‍ എന്തെല്ലാം? ഉടനടി ചെയ്യേണ്ട 3 കാര്യങ്ങളെന്ത്? വ്യവസായ പ്രമുഖര്‍ക്കിടയില്‍ നിന്നും ധനം ശേഖരിച്ച അഭിപ്രായങ്ങളില്‍ ഇന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ്.
'കുറ്റമറ്റ ശക്തമായ ഏകജാലക സംവിധാനം ഉള്‍പ്പെടെയുള്ള പുത്തന്‍ പരിഷ്‌കരണങ്ങള്‍ വരണം'; തോമസ് ജോണ്‍ മുത്തൂറ്റ് പറയുന്നു
Published on

കേരള ചരിത്രത്തില്‍ ഇത്രയേറെ വെല്ലുവിളികള്‍ നിറഞ്ഞ കാലം കാണില്ല. ഇത്രയേറെ പ്രതിസന്ധികള്‍ മുഖാമുഖം കണ്ട മുഖ്യമന്ത്രിയും. പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ, ധനം, ഈ മുഖ്യമന്ത്രി കേരള വികസനത്തിന് എന്തുചെയ്തു എന്ന അന്വേഷണമാണ് നടത്തുന്നത്. കേരളത്തില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന 100 ദിന കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനും തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാനും സംരംഭകത്വം വളരാനും ചെയ്യേണ്ട കാര്യങ്ങള്‍ പല വ്യവസായ പ്രമുഖരും ചൂണ്ടിക്കാട്ടുന്നു. അവ സാക്ഷാത്കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക കര്‍മപരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കുകയാണെങ്കില്‍, കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രിയാത്മകവും നിശ്ചയദാര്‍ഢ്യവുമുള്ള ചുവടുവെപ്പാകുമത്.

നമുക്കു കാണാം കേരളത്തിലെ ബിസിനസ് നായകര്‍ പറയുന്ന പിണറായി സര്‍ക്കാരിന്റെ ആ 3 നല്ല കാര്യങ്ങളും ഇനി ചെയ്യേണ്ട 3 കാര്യങ്ങളും.

മുഖ്യമന്ത്രി ചെയ്ത മൂന്ന് നല്ല കാര്യങ്ങള്‍

  1. മംഗലാപുരം വരെയുള്ള ഗെയ്ല്‍ പൈപ്പ്‌ലൈന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതും ഇടമണ്‍ - കൊച്ചി വൈദ്യുതലൈനിന്റെ പൂര്‍ത്തീകരണവും.
  2. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) രൂപീകരിച്ചത്.
  3. സാമൂഹ്യ ക്ഷേമപെന്‍ഷനായി 23,409 കോടി രൂപ വിതരണം ചെയ്തത്.

ഉടനടി ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍

  1. സംസ്ഥാനത്തെ വ്യാവസായിക, കാര്‍ഷിക വികസനം ഉറപ്പാക്കാനും ഈ രണ്ട് രംഗത്തെയും പ്രോത്സാഹിപ്പിക്കാനും ഭൂ നിയമം പരിഷ്‌കരിക്കണം.
  2. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സുകളും മറ്റ് അനുമതികളും നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് വ്യവസായ വകുപ്പിലേക്ക് മാറ്റണം.
  3. 2020 ജനുവരിയില്‍ നടന്ന അസെന്‍ഡ് കേരളയില്‍ പ്രഖ്യാപിച്ച സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാനുള്ള നയം, കുറ്റമറ്റ ശക്തമായ ഏകജാലക സംവിധാനം പോലുള്ള നയങ്ങളും പുത്തന്‍ പരിഷ്‌കരണങ്ങളും ചുവടുവെപ്പുകളും പദ്ധതികളും അതിവേഗം നടപ്പാക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

pakistan currency
Crude Barrels, Venezuela Map and Flag
Satheesan government 100 days Analysis
ലക്ഷ്വറി മാളുകള്‍ മുതല്‍ ഫാക്ടറികള്‍ വരെ ഇരുട്ടില്‍; സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസംമുട്ടി ബംഗ്ലാദേശ്; ഡീസലിനായി കൈനീട്ടി അയല്‍ക്കാര്‍
```html ```
logo
DhanamOnline
dhanamonline.com