ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മ
രാജ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഏതാണ്? അഭിപ്രായ വോട്ടെടുപ്പില്‍ ഏറ്റവും മുന്നില്‍ വന്നത് തൊഴിലില്ലായ്മ. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വിലക്കയറ്റം, സാമ്പത്തികമാന്ദ്യം തുടങ്ങിയവയാണ് മുന്നില്‍ വന്ന മറ്റു പ്രശ്‌നങ്ങള്‍. 'മൂഡ് ഓഫ് ദി നേഷന്‍ 2020' സര്‍വേയിലാണ് ജനങ്ങള്‍ തങ്ങളുടെ പ്രധാന ആശങ്കകള്‍ പങ്കുവെച്ചത്.
2019 ഡിസംബറില്‍ നടത്തിയ സര്‍വേയില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 12,141 പേരെ ഇന്റര്‍വ്യൂ ചെയ്തു. ഇതില്‍ 32 ശതമാനം പേരും ആശങ്കപ്പെട്ടത് ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഇല്ലെന്നായിരുന്നു. 15 ശതമാനം പേരുടെ പ്രശ്‌നം കര്‍ഷകരുടെ ദുരവസ്ഥയായിരുന്നു. 14 ശതമാനം പേര്‍ ഏറ്റവും ആശങ്കപ്പെട്ടത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചായിരുന്നു. 10 ശതമാനം പേരുടെ പ്രധാന പ്രശ്‌നം സാമ്പത്തികമാന്ദ്യമായിരുന്നു.
ഗവണ്‍മെന്റ് പുറത്തുവിട്ട വിവരമനുസരിച്ച് 2017-18 കാലഘട്ടത്തിലെ തൊഴിലില്ലായ്മാനിരക്ക് 6.1 ശതമാനമായിരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് നടത്തിയ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം 2018-19 സാമ്പത്തിക വര്‍ഷത്തെ തൊഴിലില്ലായ്മാനിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 5.3 ശതമാനവും നഗരപ്രദേശങ്ങളില്‍ 7.8 ശതമാനവുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 2014ലെ തെരഞ്ഞെടുപ്പുപ്രചരണങ്ങളില്‍ പ്രധാനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതായിരുന്നു. വര്‍ഷം 10 മില്യണ്‍ ജോലികള്‍ സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline