മത്സരക്ഷമത: അമേരിക്കയെ തള്ളി സിംഗപ്പൂര്‍ ഒന്നാമത്

ആഗോളാടിസ്ഥാനത്തിലെ മത്സരക്ഷമതയില്‍ ഏറ്റവും മുന്നിലുളള സാമ്പത്തിക ശക്തിയായി സിംഗപ്പൂര്‍ തെരഞ്ഞടുക്കപ്പെട്ടു. അമേരിക്കയെ പിന്‍തള്ളിയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ പുതിയ റിപ്പോര്‍ട്ടില്‍ സിംഗപ്പൂര്‍ ഈ വന്‍ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യ 10 റാങ്കുകള്‍ താഴ്ന്ന് അറുപത്തെട്ടാം സ്ഥാനത്താണിപ്പോള്‍.

ഹോങ്കോംഗ് മൂന്നാമതും നെതര്‍ലണ്ട്‌സ് നാലാമതും സ്വിറ്റ്‌സര്‍ലാന്റ് അഞ്ചാമതും റാങ്കുകളാണ് നേടിയത്. നേരത്തേ 58-ാം റാങ്കായിരുന്നു ഇന്ത്യയ്ക്ക്. കോര്‍പ്പറേറ്റ് ഗവേണന്‍സില്‍ 15 മത് റാങ്കും വിപണിയുടെ വലിപ്പത്തില്‍ മൂന്നാം റാങ്കും ഇന്ത്യയ്ക്കുണ്ട്.

വളര്‍ന്നുവരുന്ന മിക്ക സമ്പദ്വ്യവസ്ഥകളേക്കാളും മുന്നിലാണ് ഇന്ത്യയെന്നും നിരവധി വികസിത സമ്പദ്വ്യവസ്ഥകളുമായി തുല്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിക്‌സ് രാജ്യങ്ങളില്‍ ചൈനയാണ് ഒന്നാമത്. ആഗോളാടിസ്ഥാനത്തില്‍ 28-ാം റാങ്കാണ് ചൈനയ്ക്കുള്ളത്.

Related Articles
Next Story
Videos
Share it