
വരുന്ന സാമ്പത്തിക വര്‍ഷം എട്ടു മുതല്‍ എട്ടര ശതമാനം വരെ രാജ്യം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ അനുമാനം. പൊതുബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ച സാമ്പത്തിക സര്‍വെ വളര്‍ച്ച സംബന്ധിച്ച് വളരെ യാഥാസ്ഥികമായ ചിത്രമാണ് നല്‍കുന്നത്.
വരുന്ന സാമ്പത്തിക വര്‍ഷം 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നായിരുന്നു നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ അനുമാനം. ഇതില്‍ നിന്നും വ്യത്യസ്തമായ കണക്കാണ് സാമ്പത്തിക സര്‍വെയിലുള്ളത്.
നടപ്പ് സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഫാം, വ്യവസായ രംഗത്തെ വളര്‍ച്ച അടക്കമുള്ള മാക്രോ സൂചകകള്‍ വെല്ലുവിളികള്‍ നേരിടാന്‍ സമ്പദ് വ്യവസ്ഥ പ്രാപ്തമായതിന്റെ സൂചനയാണെന്ന് സാമ്പത്തിക സര്‍വെ വെളിപ്പെടുത്തുന്നു.
അടുത്ത സാമ്പത്തിക വര്‍ഷം 9 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐഎംഎഫിന്റെ അനുമാനം.
Read DhanamOnline in English
Subscribe to Dhanam Magazine