ട്രാക്ടര്‍ വിപണിയില്‍ എസ്‌കോര്‍ട്ട്‌സിന്റെ കുതിപ്പ്

വില്‍പ്പനയില്‍ കുതിപ്പുമായി കാര്‍ഷിക ഉപകരണ നിര്‍മാണരംഗത്തെ പ്രമുഖരായ എസ്‌കോര്‍ട്ട്‌സ് അഗ്രി മെഷിനറി. പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കളായ എസ്‌കോര്‍ട്ട്‌സ് 9,021 യൂണിറ്റ് ട്രാക്ടറുകളാണ് ജനുവരി മാസം വിറ്റഴിച്ചത്. 48.8 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 6,063 യൂണിറ്റായിരുന്നു വിറ്റഴിച്ചത്.

ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന 8,510 ആയി ഉയര്‍ന്നു. കഴിഞ്ഞ തവണ ഇതേ കാലയളവില്‍ ഇത് 5,845 ആയിരുന്നു. 45.6 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായതെന്ന് കമ്പനി വ്യക്തമാക്കി.
പോസിറ്റീവ് മാക്രോ ഇക്കണോമിക് ഘടകങ്ങളുടെയും ഗ്രാമീണ പണമൊഴുക്കിന്റെയും പശ്ചാത്തലത്തില്‍ ട്രാക്ടര്‍ വിപണി ശക്തമായി തുടരുകയാണെന്ന് എസ്‌കോര്‍ട്ട്‌സ് പറഞ്ഞു. 'വിതരണത്തിന്റെ സ്ഥിതി സാധാരണ നിലയിലാണെന്നും ആവശ്യം നിറവേറ്റുന്നതിനുള്ള തടസങ്ങളൊന്നുമുണ്ടാകില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, പണപ്പെരുപ്പം ഉയരുന്നത് ആശങ്കാജനകമാണ്,' കമ്പനി കൂട്ടിച്ചേര്‍ത്തു.
2020 ജനുവരിയിലെ 218 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 511 യൂണിറ്റുകളാണ് എസ്‌കോര്‍ട്ട്‌സ് കയറ്റുമതി ചെയ്തത്.


Related Articles

Next Story

Videos

Share it