സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഒഴികെ എല്ലാത്തിനും ചെലവ് ചുരുക്കല്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കുന്നു. അടുത്ത വര്‍ഷവും സാമ്പത്തിക പ്രതിസന്ധി തുടരുമെന്നത് മുന്‍കൂട്ടി കണ്ട് ധനവകുപ്പ് മറ്റു വകുപ്പുകള്‍ക്ക് പണം ചെലവിടുന്നതില്‍ കടുത്ത നിര്‍ദേശം നല്‍കി സര്‍ക്കുലറിറക്കി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ഒഴികെ ഒരു പദ്ധതി ഇതര ചെലവും ഈ വര്‍ഷത്തേക്കാള്‍ കൂടരുത് എന്നാണ് നിര്‍ദേശം. ബജറ്റ് എസ്റ്റിമേറ്റ് കൃത്യമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പിന്നീട് കൂട്ടാനോ കുറയ്ക്കാനോ അനുവദിക്കില്ല.

ഉറപ്പു വരുത്തണം

എല്ലാ മേഖലയിലും ചെലവ് വെട്ടിക്കുറയ്ക്കണം, ലാഭകരമല്ലാത്ത പദ്ധതികള്‍ തുടരരുത്, അത്യാവശ്യമല്ലാത്ത അറ്റകുറ്റപ്പണികള്‍ മാറ്റിവയ്ക്കണം, ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടപ്പിലാക്കണം, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ശുപാര്‍ശകള്‍ അയക്കും മുമ്പ് ചെലവ് ചുരുക്കല്‍ ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

വരുമാനം വര്‍ധിപ്പിക്കാന്‍ കുടിശിക പിരിവ് ഊര്‍ജിതമാക്കണമെന്നും ഇതില്‍ പല നിര്‍ദേശങ്ങളും കഴിഞ്ഞ തവണയും നല്‍കിയിരുന്നെങ്കിലും വാഹനം വാങ്ങുന്നത് ഉള്‍പ്പെടെ പല വകുപ്പുകളും പാലിച്ചിരുന്നില്ലെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it