ബജറ്റ് ജൂലൈ 5ന്, ഒരുക്കങ്ങൾ ആരംഭിച്ച്  പുതിയ ധനമന്ത്രി

പുതിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 5 ന് രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. സീതാരാമന്റെയും ആദ്യ ബജറ്റ് അവതരണമാണിത്.

യൂണിയൻ ബജറ്റിന് തൊട്ടു മുൻപത്തെ ദിവസം 2018-19 സാമ്പത്തിക വർഷത്തെ ഇക്കണോമിക് സർവെ ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീയതി തീരുമാനിച്ചത്.

ജൂൺ 17ന് പാർലമെന്റ് സെഷൻ ആരംഭിക്കും. വിവിധ മന്ത്രാലയങ്ങളോട് നിർദേശങ്ങൾ സമർപ്പിക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലില്ലായ്മ, ജിഡിപി വളർച്ചയിലെ ഇടിവ്, ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിലുള്ള കുറവ് തുടങ്ങി സമ്പദ് വ്യവസ്ഥ ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾക്ക് ബജറ്റിൽ പരിഹാരമുണ്ടാകുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

Related Articles
Next Story
Videos
Share it