കേന്ദ്രബജറ്റ് നാളെ, നിര്‍മലയുടെ ഒന്‍പതാം ബജറ്റില്‍ പ്രതീക്ഷയോടെ കേരളവും

നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഒന്‍പതാം ബജറ്റ് അവതരണമാകും നാളെ നടക്കുന്നത്.
കേന്ദ്രബജറ്റ് നാളെ, നിര്‍മലയുടെ ഒന്‍പതാം ബജറ്റില്‍ പ്രതീക്ഷയോടെ കേരളവും
Published on

ആഗോള സാമ്പത്തികരംഗത്തെ അനിശ്ചിത്വങ്ങള്‍ക്കിടയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ കേന്ദ്രബജറ്റ് അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം സാമ്പത്തിക അച്ചടക്കം പാലിച്ചുള്ളതാകും ഇത്തവണത്തെ ബജറ്റെന്നാണ് സൂചന. രാവിലെ 11ന് ബജറ്റ് അവതരണം ആരംഭിക്കും.

നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഒന്‍പതാം ബജറ്റ് അവതരണമാകും നാളെ നടക്കുന്നത്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിന്റെയും യുഎസ് തീരുവയുടെയും പശ്ചാത്തലത്തില്‍ ബജറ്റില്‍ കയറ്റുമതി മേഖലയ്ക്ക് കൂടുതല്‍ പ്രത്യാശ പകരുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും.

2014ല്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ തോതില്‍ മൂലധന നിക്ഷേപം നടത്തുന്നുണ്ട്. ഈ പ്രവണത ഇത്തവണയും തുടര്‍ന്നേക്കും. പുതിയ റെയില്‍ പദ്ധതികളും ഹൈവേകളും പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.

കേരളത്തിനും നേട്ടമുണ്ടായേക്കും

രണ്ട് മാസത്തിനുള്ളില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. കേരളത്തിനൊപ്പം മറ്റ് മൂന്നു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് ഒന്നിച്ചാണ്. ഈ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരുത്തിയേക്കും.

വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ശബരി പദ്ധതിക്ക് ഇത്തവണത്തെ ബജറ്റില്‍ വലിയ തുക മാറ്റിവച്ചേക്കുമെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖം, എയിംസ് എന്നിവയില്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും.

ബജറ്റുമായി ബന്ധപ്പെട്ട പ്രത്യേക കവറേജ് നാളെ രാവിലെ മുതല്‍ ധനംഓണ്‍ലൈനില്‍ ഉണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com