Begin typing your search above and press return to search.
സാമ്പത്തികാരോഗ്യം: കേരളം ഏറെ പിന്നില്‍, ഒന്നാമത് മഹാരാഷ്ട്ര
രാജ്യത്തെ മുന്‍നിര 17 സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത വിലയിരുത്തി ഡോയിച് ബാങ്ക് (Deutsche Bank India) മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ദാസ് തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ സ്ഥാനം പിന്‍നിരയില്‍.
2023-24ലെ സംസ്ഥാന ബജറ്റുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മഹാരാഷ്ട്രയാണ് ഏറ്റവും സാമ്പത്തികാരോഗ്യമുള്ള സംസ്ഥാനം. ഛത്തീസ്ഗഢ് രണ്ടാമതും തെലങ്കാന മൂന്നാമതുമാണ്.
ബംഗാളിന്റെ സാമ്പത്തികാരോഗ്യമാണ് ഏറ്റവും മോശം. പഞ്ചാബാണ് ബംഗാളിന് തൊട്ടുപിന്നിലുള്ളത്. കേരളം പിന്നില്‍ നിന്ന് മൂന്നാമതാണ്.
2022-23ലും മഹാരാഷ്ട്ര
2022-23ലെ ബജറ്റ് പ്രകാരമുള്ള റിപ്പോര്‍ട്ടിലും മഹാരാഷ്ട്രയ്ക്കാണ് ഒന്നാംസ്ഥാനം. ഛത്തീസ്ഗഡ് രണ്ടാമതും ഒഡീഷ മൂന്നാമതുമാണ്. തെലങ്കാന, ജാര്‍ഖണ്ഡ് എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
ബംഗാള്‍ തന്നെയാണ് ഏറ്റവും പിന്നില്‍. എന്നാല്‍, ഏറ്റവും പിന്നിലുള്ള 5 സംസ്ഥാനങ്ങളില്‍ ഈ പട്ടികയില്‍ കേരളം ഇല്ല. പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് യഥാക്രമം ബംഗാളിന് പിന്നിലായുള്ളത്.
ഛത്തീസ്ഗഡും പഞ്ചാബും
2021-22ലെ ബജറ്റ് പരിഗണിച്ചാല്‍ ഛത്തീസ്ഗഡായിരുന്നു ഏറ്റവും മികച്ച സാമ്പത്തികാരോഗ്യമുള്ള സംസ്ഥാനം. മഹാരാഷ്ട്ര രണ്ടാമതും ഒഡീഷ മൂന്നാമതുമായിരുന്നു. പഞ്ചാബായിരുന്നു ഏറ്റവും പിന്നില്‍. പഞ്ചാബിന് പിന്നില്‍ യഥാക്രമം ബംഗാളും കേരളവും.
സര്‍വേ ഇങ്ങനെ
ധനക്കമ്മി, സംസ്ഥാന നികുതി വരുമാനം, സംസ്ഥാനങ്ങളുടെ കടം, സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയായിരുന്നു സര്‍വേ. പഞ്ചാബ്, ബംഗാള്‍, കേരളം, ബിഹാര്‍, രാജസ്ഥാന്‍ എന്നിവയുടെ സാമ്പത്തിക സ്ഥിതി നിരാശപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന കടബാദ്ധ്യതയാണ് ഇവയുടെ പ്രധാന പ്രതിസന്ധി.
2004 മുതലുള്ള കണക്കെടുത്താല്‍ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവ ഏറ്റവും പിന്‍നിരയില്‍ തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story
Videos