അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് ഫിച്ച്

ആഗോള സമ്പദ്വ്യവസ്ഥയില്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പ്രതികൂല ആഘാതം മുന്നില്‍ കണ്ട് അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് ഫിച്ച്. ഉയര്‍ന്ന ഊര്‍ജ വിലയില്‍ സാമ്പത്തിക സംവിധാനങ്ങള്‍ക്കുണ്ടായേക്കാവുന്ന ഉലച്ചില്‍ കണക്കിലെടുത്ത് വളര്‍ച്ചാ നിരക്ക് 8.5% ആയിട്ടാണ് കുറച്ചത്.

ഒമിക്റോണ്‍ തരംഗത്തിന്റെ വേഗം കുറയുന്നതോടെ, ലോക്ഡൗണുകള്‍ അകലും. ഇത് ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചയുടെ ആക്കം കൂട്ടുന്നതിന് കളമൊരുക്കുന്നതായും റേറ്റിംഗ് ഏജന്‍സി അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ പ്രവചനം 0.6 ശതമാനം പോയിന്റ് 8.7 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

'എന്നിരുന്നാലും, വരുന്ന 2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഞങ്ങളുടെ വളര്‍ച്ചാ പ്രവചനം കുത്തനെ ഉയര്‍ന്ന ഊര്‍ജ്ജ വിലയില്‍ 8.5% (-1.8 pp) ആയി ഞങ്ങള്‍ കുറച്ചു,' ഫിച്ച് അതിന്റെ പണപ്പെരുപ്പ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കുറിക്കുന്നു.

പ്രകൃതി വാതകത്തിന്റെ 17ശതമാനവും എണ്ണയുടെ 12 ശതമാനവും ഉള്‍പ്പെടെ ലോകത്തിലെ ഊര്‍ജത്തിന്റെ 10ശതമാനം റഷ്യയാണ് നല്‍കുന്നത്. 'ഉക്രെയ്‌നിലെ യുദ്ധവും റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധവും ആഗോള ഊര്‍ജ വിതരണത്തെ അപകടത്തിലാക്കിയിരിക്കുന്നു. ഉപരോധം ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയുമില്ല,' ഏജന്‍സി പറഞ്ഞു.

മൂഡീസ് കഴിഞ്ഞ ആഴ്ചയാണ് 2022 കലണ്ടര്‍ വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എസ്റ്റിമേറ്റ് 9.1% ആയി താഴ്ത്തിയത്. മൂഡീസിന്റെ മുന്‍കാല പ്രവചനമായ 9.5 ശതമാനത്തില്‍ നിന്നും വളര്‍ച്ച താഴ്ത്തുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ആഘാതം മുന്നില്‍ കണ്ടാണെന്നും പരാമര്‍ശിച്ചിരുന്നു. 'ഉയര്‍ന്ന ഇന്ധനവും വളത്തിന് സാധ്യതയുള്ളതുമായ ചെലവുകള്‍ വഴിയില്‍ ഗവണ്‍മെന്റിന്റെ ധനസ്ഥിതിയെ ബാധിക്കും, ഇത് മൂലധന ചെലവ് പരിമിതപ്പെടുത്തും.'എന്നാണ് മൂഡീസ് വ്യക്തമാക്കിയത്.

അതേസമയം 2022-23 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം മോർഗൻ സ്റ്റാൻലി 50 ബേസിസ് പോയിൻറ് കുറച്ച് 7.9 ശതമാനമാക്കിവെട്ടിച്ചുരുക്കി. കൂടാതെ, രാജ്യത്തിന്റെ റീറ്റെയ്ൽ പണപ്പെരുപ്പം എസ്റ്റിമേറ്റ് 6% ആയി ഉയർത്തിയിട്ടുമുണ്ട്.

Related Articles

Next Story

Videos

Share it