അടുത്തവര്‍ഷം ഇന്ത്യ അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ ഭാഗ്യം: രഘുറാം രാജന്‍

ലോകം മാന്ദ്യത്തിന്റെ പിടിയില്‍ നില്‍ക്കുമ്പോഴും യു.എസ്. യു.കെ പോലുള്ള രാജ്യങ്ങള്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടമാണിപ്പോള്‍, രൂപയും തകര്‍ച്ചയിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചാല്‍ അത് ഭാഗ്യമാണെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായ ശേഷം അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും അടുത്ത സാമ്പത്തിക വര്‍ഷം ദുഷ്‌കരമായിരിക്കും. ആഗോളതലത്തില്‍ വളര്‍ച്ച കുറവാണ്. ഇന്ത്യ പലിശ നിരക്കുകള്‍ കൂട്ടി, കയറ്റുമതിയില്‍ മന്ദഗതിയിലുമാണ്.ഇതൊക്കെയാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it