36500 രൂപയില്‍ നിന്നും വീണ്ടും താഴ്ന്ന് സ്വര്‍ണവില

തുടര്‍ച്ചയായ രണ്ട് ദിവസത്തെ വർധനയ്ക്ക് പിന്നാലെയാണ് ഇന്നത്തെ കുറവ്.

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും 36500 രൂപയില്‍ നിന്നും താഴേക്ക്. ഗ്രാമിന് 40 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. രണ്ട് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷമാണ് ഈ കുറവ്. ഇന്ന് ഒരു പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ 36400 രൂപയായി ഒരു പവന്റെ വില.

ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4550 രൂപയാണ്. 4575 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്നലെ വീണ്ടും വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് ഇന്ന് വില കുത്തനെ കുറഞ്ഞത്. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില യഥാക്രമം 36600 രൂപയും 36720 രൂപയുമായിരുന്നു.
ഒരാഴ്ചക്കിടെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ച ശേഷം നാല് ദിവസം മുന്‍പ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയില്‍ എത്തിയത്.
ഇന്നലെയാണ് ഈ വിലയില്‍ മാറ്റമുണ്ടായത്. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല.
ഇന്ന് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 70 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്. വിവാഹ സീസണിന്റെ ചുവടുപിടിച്ച് കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ ഉണര്‍വാണ് കാണുന്നത്.


Related Articles
Next Story
Videos
Share it