സ്വര്‍ണത്തിനു വിലത്താഴ്ച തുടരുന്നു;പവന് 38,880

സ്വര്‍ണത്തിനു വിലത്താഴ്ച തുടരുന്നു;പവന് 38,880
Published on

സ്വര്‍ണത്തിനു വിലത്താഴ്ച തുടരുന്നു. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. 38,880 രൂപയായി. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് പത്തു ദിവസത്തിനകം 3,120 രൂപയുടെ കുറവാണുണ്ടായത്.ഗ്രാമിന് 4860 രൂപയാണ് ഇന്നത്തെ വില. പുരോഗതി ഉടനെന്നും വീണ്ടെടുക്കില്ലെന്ന സൂചനയാണ് വിപണിയിലുള്ളത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ്. ഫെഡ് റിസര്‍വ് യോഗതീരുമാനം പുറത്തു വന്നയുടനെ വിലയില്‍ ഇടിവുണ്ടായി.ഒരു ഔണ്‍സ് തനിത്തങ്കത്തിന് 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്.  ദേശീയ വിപണിയില്‍ ഒക്ടോബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 52,320 രൂപ നിലവാരത്തിലെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com