വീണ്ടും റെക്കോഡ് ഭേദിച്ച് സ്വര്‍ണം;പവന് 35,680 രൂപ

വീണ്ടും റെക്കോഡ് ഭേദിച്ച് സ്വര്‍ണം;പവന് 35,680 രൂപ

Published on

സ്വര്‍ണവില വീണ്ടും റെക്കോഡ് ഭേദിച്ച് ഉയരുന്നു. ഇന്നു പവന് 160 രൂപയാണു കൂടിയത്, എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,680 രൂപയിലേക്ക്.

ഗ്രാമിനു വില 20 രൂപ ഉയര്‍ന്ന് 4460 രൂപയായി.ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ മുഖ്യ കാരണങ്ങള്‍.

സംസ്ഥാനത്ത് ശനിയാഴ്ച രണ്ടു തവണ വില വര്‍ധിച്ചു.പവന്  രാവിലെ 35,400 രൂപയായി; ഉച്ചകഴിഞ്ഞ് 35,520 രൂപയായും വില കൂടി. ഈ വിലയോട് പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 39,000 രൂപയ്ക്ക് മുകളില്‍ ഉപഭോക്താവ് നല്‍കേണ്ടിവരും. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പവന്‍ വിലയില്‍ 6,560 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില.

കോവിഡില്‍ മറ്റ് വിപണികള്‍ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്കിടയാക്കി. ലോകത്ത് സ്വര്‍ണ ഉപഭോഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സ്വര്‍ണ ഖനനം താരതമ്യേന കുറച്ചുമാത്രം നടക്കുന്ന ഇന്ത്യയില്‍, ഉപഭോഗത്തിന്റെ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com