ചെറിയ കയറ്റത്തിന് ശേഷം കേരളത്തിലെ സ്വര്‍ണവില ഇടിഞ്ഞു

ഒമിക്രോണ്‍ ഭീതിയിലും റീറ്റെയ്ല്‍ വില്‍പ്പനയില്‍ ഉണര്‍വ്.

ഇന്നലെ ചെറിയ കയറ്റം രേഖപ്പെടുത്തിയ കേരളത്തിലെ സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 4495 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4515 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസം 4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ് ഇടിവുണ്ടായത്.

ഒരു പവന് 36120 രൂപയായിരുന്നു, ഇത് 35960 രൂപയായി കുറഞ്ഞു. 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണ വിലയില്‍ ഇന്നുണ്ടായത്. ജനുവരി ഒന്നിന് വില കൂടിയതില്‍ പിന്നെ സ്വര്‍ണ വിലയില്‍ രണ്ടാം തീയതി മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില ഇടിഞ്ഞ ശേഷം ഇന്നലെ ഉയര്‍ന്നിരുന്നു.
പുതുവര്‍ഷം തുടങ്ങിയിട്ട് സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ആഗോള ഘടകങ്ങളും വിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം ഒമിക്രോണ്‍ ഭീതിയിലും റീറ്റെയ്ല്‍ വില്‍പ്പനയില്‍ കാര്യമായ മാറ്റമില്ല, പലര്‍ക്കും മികച്ച സെയ്ല്‍സും ലഭിച്ചു. ഒരു ലോക്ഡൗണ്‍ വന്നേക്കുമോ എന്ന ഭയത്തിലാണോ ജനങ്ങള്‍ക്കിടയിലെ ഈ വാങ്ങല്‍ പ്രവണതയെന്നും പ്രശസ്ത ജൂവല്‍റിയിലെ സെയ്ല്‍സ് വിഭാഗം പറയുന്നു.


Related Articles
Next Story
Videos
Share it