പവന് 38,000 കടന്ന് സ്വര്‍ണക്കുതിപ്പ്
പവന് 38,000 വും കടന്ന് സ്വര്‍ണ വില കുതിക്കുന്നു. ഒരു പവന്‍ (8ഗ്രാം )സ്വര്‍ണത്തിന് 38,120 രൂപയാണ് കേരളത്തില്‍ ഇന്നത്തെ വില. 37880 രൂപയായിരുന്നു ഇന്നലെ. രാജ്യാന്തര വിപണിയിലും റെക്കോര്‍ഡ് വില വര്‍ധന തുടരുകയാണ്. ഇന്ന് ഔണ്‍സിന് 1,902 ഡോളറിലായിരുന്നു തുടക്കം.
ഗ്രാമിന് 4,765 രൂപയാണ് സംസ്ഥാനത്ത് വില. ഇന്നലത്തേക്കാള്‍ കൂടിയത് 30 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതി്ക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ജൂലൈ 22 നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്. രണ്ടു മാസം കൊണ്ട് 5,500 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം മാത്രം പവന് 8,280 രൂപ വില ഉയര്‍ന്നു.
കൊറോണ വൈറസ് പ്രതിസന്ധി മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്ന നിക്ഷേപകര്‍ കൂടിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില ഇനിയും കുതിക്കുമെന്നാണ് വിദ്ഗധര്‍ പറയുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline