

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ഉച്ചക്ക് ശേഷം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,885 രൂപയായി. പവന്‍ വില 520 രൂപ കുറച്ച് 95,080 രൂപയായി. ഇന്ന് രാവിലെ പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നത്തെ വിലക്കുറവ് 680 രൂപയായി.
ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,775 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,615 രൂപയും 9 കാരറ്റിന് 4,918 രൂപയുമാണ്. ഗ്രാമിന് 187 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം.
ആഗോളതലത്തിലെ സൂചനകള്‍ നെഗറ്റീവായതോടെ ഇന്ന് സ്വര്‍ണത്തില്‍ വ്യാപകമായ ലാഭമെടുപ്പ് ദൃശ്യമായിരുന്നു. ഇതോടെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ വന്ന മാറ്റവും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുമോയെന്ന അഭ്യൂഹങ്ങളും വിലയെ സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ 4,200 ഡോളറിന് താഴെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്.
അടുത്ത ആഴ്ച യു.എസ് ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ത്തിയത്. പലിശ കുറക്കുമെന്ന് 89 ശതമാനം പ്രതീക്ഷയാണ് വിപണിക്കുള്ളത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന അമേരിക്കന്‍ ബോണ്ടുകളുടെ പലിശ നിരക്ക് കുറക്കുന്നതോടെ ഈ നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് വില ഉയരുന്നത്.
ഉച്ചക്ക് ശേഷം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,02,882 രൂപ നല്‍കിയാല്‍ മതിയാകും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത തുകയാണിത്. എന്നാല്‍ രാവിലത്തെ വില അനുസരിച്ച് ഒരു പവന് നല്‍കേണ്ടിയിരുന്നത് 1,03,445 രൂപയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine