സ്വര്‍ണ ഉല്‍പ്പാദനത്തില്‍ ചൈന തന്നെ മുന്നില്‍ !

സ്വര്‍ണഉല്‍പ്പാദനത്തില്‍ ചൈന ആധിപത്യം തുടരുന്നു. 2021 ല്‍ 330 ടണ്‍ സ്വര്‍ണമാണ് ഖനനം ചെയ്തത്. 2020 ല്‍ 365 ടണ്‍ സ്വര്‍ണമാണ് ഉല്‍പ്പാദിപ്പിച്ചത്. ഓസ്ട്രേലിയ 330 ടണ്‍, റഷ്യ 300 ടണ്‍ , അമേരിക്ക 180 ടണ്‍, കാനഡ 170 ടണ്‍, ഘാന 130, ദക്ഷിണ ആഫ്രിക്ക 100, ഉസ്ബെസ്‌കിസ്താന്‍ 100, മെക്‌സിക്കോ 100, ഇന്തോനേഷ്യ 90, പെറു 90, സുഡാന്‍ 90 എന്നിങ്ങനെ യാണ് മറ്റ് പ്രധാന സ്വര്‍ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കണക്ക്.
യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം 2021 ല്‍ സ്വര്‍ണത്തിന്റെ മൊത്തം ലോക ഉല്‍പാദനം 3000 ടണ്ണായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വര്‍ധനവ്.
പാപുവ ന്യു ഗിനി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ ഉല്‍പാദനം കുറഞ്ഞെങ്കിലും ചൈന, ഇന്തോനേഷ്യ, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഉല്‍പാദനം വര്‍ധിച്ചത് കൊണ്ട് മൊത്തം ഉല്‍പാദനത്തില്‍ കുറവുണ്ടായില്ല.
ചൈന കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗ രാഷ്ട്രമായ ഇന്ത്യയുടെ 2020-21 ഉല്‍പാദനം 1.19 ടണ്ണാണ്. 2019 ല്‍ ഖനനം ചെയ്ത എടുക്കാവുന്ന കരുതല്‍ സ്വര്‍ണ ശേഖരം 600 ടണ്ണായി ജിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അനുമാനിക്കുന്നു. ബീഹാര്‍, കര്‍ണാടക, ആന്ധ്രാ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സ്വര്‍ണ്ണ ശേഖരം
ലോകത്ത് ഏറ്റവും അധികം ഖനനം ചെയ്യാവുന്ന സ്വര്‍ണ സ്രോതസുകള്‍ ഉള്ളത് ഓസ്‌ട്രേലിയയിലാണ് -11,000 ടണ്‍. റഷ്യ (6800 ടണ്‍ ), ദക്ഷിണ ആഫ്രിക്ക, അമേരിക്ക 3000 ടണ്‍ തുടങ്ങിയ രാജ്യങ്ങളാണ് സ്വര്‍ണ സ്രോതസ്സുകള്‍ കൂടുതലുള്ള മറ്റു രാഷ്ട്രങ്ങള്‍.

Related Articles
Next Story
Videos
Share it