സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; ഒരു പവന്‍ ആഭരണത്തിന് ഇന്നത്തെ മാത്രം 'ലാഭം' 500 രൂപയിലധികം

സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ വില കുറയുകയാണ്. ഇന്നാകട്ടെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഒറ്റയടിക്ക് കുറഞ്ഞു.
ഇന്നലത്തെ 5,760 രൂപയില്‍ നിന്ന് ഇന്ന് 5,700 രൂപയിലേക്കാണ് ഗ്രാം വില കുറഞ്ഞത്. പവന്‍ വില കുറഞ്ഞതാകട്ടെ 46,080 രൂപയില്‍ നിന്ന് 45,600 രൂപയിലേക്കും. കഴിഞ്ഞ ഒരുമാസത്തെ താഴ്ന്ന വിലയാണിത്.

Also Read : സ്വർണവില ഇന്നും താഴേക്ക്, വെള്ളിവില മേലോട്ട്
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,720 രൂപയായി. വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 75 രൂപയിലാണ് വ്യാപാരം. വെള്ളി ആഭരണങ്ങളോ വസ്തുക്കളോ വാങ്ങുന്നവര്‍ക്ക് ആശ്വാസമാണ് ഈ വിലക്കുറവ്.
നേട്ടം ഇതിലുമധികം
സ്വര്‍ണാഭരണത്തിന്റെ അടിസ്ഥാന വിലയിലുണ്ടായ കുറവാണ് മേല്‍ വിവരിച്ചത്. എന്നാല്‍ ഒരു ഗ്രാമോ ഒരു പവനോ ആഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ചെലവാക്കേണ്ട തുക ഇതിലും കുറയും. 45,600 രൂപയാണ് ഇന്ന് ഒരു പവന്റെ വില. മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ചാര്‍ജ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും കൂടിച്ചേരുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ട വില 49,372.89 രൂപയാണ്. ഇന്നലെ നല്‍കേണ്ടിയിരുന്ന വിലയായ 49,892 രൂപയേക്കാള്‍ 520 രൂപയോളം കുറവ്. അതായത്, ഒരു ഗ്രാം ആഭരണത്തിന് കുറയുന്നത് 65 രൂപ.
രണ്ടാഴ്ചത്തെ നേട്ടം
കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്ക് പരിശോധിച്ചാല്‍ ഒരു പവന്‍ ആഭരണത്തിന് ആകെ നല്‍കേണ്ട വിലയിലുണ്ടായ കുറവ് 1,128 രൂപയാണ്. ഗ്രാമിന് 141 രൂപയും. ഒരു പവന്‍ ആഭരണത്തിന്റെ വാങ്ങല്‍ വില 50,498 രൂപയില്‍ നിന്ന് ഇക്കാലയളവില്‍ 49,372.89 രൂപയിലേക്ക് താഴ്ന്നത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it