
പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് സ്വര്‍ണം,വെള്ളി വില കുതിക്കുന്നത്. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 98,000 രൂപയായപ്പോള്‍ ഒരു കിലോ വെള്ളിവില ഒരുലക്ഷം കടന്ന് കുതിച്ചു. യു.എസ് സാമ്പത്തിക നിലയിലെ പോരായ്മകളും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ വഷളാകുന്നതുമാണ് ഇതിനുള്ള പ്രധാന കാരണം. വ്യാപാര തര്‍ക്കങ്ങള്‍ തുടരുമെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കകള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന സ്ഥാനം വീണ്ടെടുത്തതാണ് സ്വര്‍ണത്തിന് തുണയായത്. പ്രതിസന്ധി സമയത്ത് വില വര്‍ധിക്കുന്നതാണ് സ്വര്‍ണത്തിലെ ട്രെന്‍ഡ്.
എന്നാല്‍ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്നതിലുപരി വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ലോഹമാണ് വെള്ളി. ഡല്‍ഹിയിലെ വെള്ളിവില ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കായ കിലോക്ക് 1,04,100 എന്ന നിലയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ശക്തമായ അടിസ്ഥാനം, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വര്‍ധിച്ച ഡിമാന്റ്, കുറഞ്ഞ പണപ്പെരുപ്പം, ആഗോള ലഭ്യതയിലെ ഞെരുക്കം എന്നീ ഘടകങ്ങളാണ് വില വര്‍ധനക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഇന്ന് ഗ്രാമിന് 113 രൂപയാണ്. അതായത് കിലോഗ്രാമിന് 1,13,000 രൂപ
അടുത്തിടെ ഇരുലോഹങ്ങളുടെയും വിലയില്‍ വലിയ മാറ്റമുണ്ടായെങ്കിലും വെള്ളിയുടെ ഭാവി ശോഭനമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്വത്ത് സംരക്ഷണത്തിന് ഏറ്റവും മികച്ച നിക്ഷേപമാര്‍ഗമാണ് സ്വര്‍ണമെങ്കിലും ഇടക്കിടെ വില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ എനര്‍ജി തുടങ്ങിയ വ്യവസായി മേഖലകളില്‍ ഉപയോഗിക്കേണ്ടതിനാല്‍ വെള്ളിയുടെ വളര്‍ച്ചാ സാധ്യത വലുതാണ്. വെള്ളി വില വര്‍ധിക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. പോര്‍ട്ട്‌ഫോളിയോയിലെ ആകെ നിക്ഷേപത്തിന്റെ 5-8 ശതമാനം സ്വര്‍ണത്തിനും 10-15 ശതമാനം വരെ വെള്ളിയിലേക്കും മാറ്റിവെക്കുന്നതാണ് ഉചിതമെന്നും ഇവര്‍ പറയുന്നു. ഇതിലൂടെ സ്വര്‍ണത്തിന്റെ സ്ഥിരതയും വെള്ളിയുടെ വളര്‍ച്ചാ സാധ്യതയും സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വാദം.
അതേസമയം, സ്വര്‍ണത്തിന് പകരം വെള്ളിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി ചിലര്‍ പറയുന്നു. ഗോള്‍ഡ്-സില്‍വര്‍ അനുപാതം 107ല്‍ നിന്നും 97ലേക്ക് കുറഞ്ഞിട്ടുണ്ട്. ഇതിനര്‍ത്ഥം വെള്ളിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്നാണ്. യു.എസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് അയവുവരുന്നതും ആഗോള തലത്തില്‍ പലിശ കുറക്കുന്നതും വ്യവസായിക വളര്‍ച്ചക്ക് കാരണമാകുമെന്നും ഇതിലൂടെ വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നുമാണ് നിക്ഷേപകര്‍ കരുതുന്നത്.
As global tensions rise, investors weigh gold and silver as safe-haven assets — which metal offers better returns and protection in 2025?
Read DhanamOnline in English
Subscribe to Dhanam Magazine