പുതിയ തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍, വഴിമാറിയത് 29 തൊഴില്‍ നിയമങ്ങള്‍; വിശദാംശങ്ങള്‍ ഇവയാണ്‌

കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തതോടെ പുതിയ 4 തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍
പുതിയ തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍, വഴിമാറിയത് 29 തൊഴില്‍ നിയമങ്ങള്‍;  വിശദാംശങ്ങള്‍ ഇവയാണ്‌
Published on

കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തതോടെ പുതിയ തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍. നിലവിലുള്ള 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ക്ക് പകരമാണിത്. പുതിയ തൊഴില്‍ പരിഷ്‌കരണങ്ങളിലേക്ക് വാതില്‍ തുറക്കുന്ന പുതിയ ചട്ടങ്ങള്‍ ഇവയാണ്:

1. വേതന ചട്ടം (Code on Wages 2019)

2. വ്യവസായ ബന്ധ ചട്ടം (Industrial Relations Code 2020)

3. സാമൂഹ്യ സുരക്ഷ ചട്ടം (Code on Social Security 2020)

4. തൊഴിലിട സുരക്ഷ, ആരോഗ്യ, ജോലിസാഹചര്യ ചട്ടം (Occupational Safety, Health and Working Conditions Code 2020)

പതിറ്റാണ്ടുകള്‍ പഴകിയ, അടുക്കും ചിട്ടയുമില്ലാത്ത തൊഴില്‍ ചട്ടങ്ങള്‍ ലഘൂകരിച്ച് തൊഴിലാളി ക്ഷേമവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന വ്യവസ്ഥകളാണ് പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും, അതു നടപ്പാക്കുന്നത് ചരിത്രപ്രധാന തീരുമാനമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ ഇങ്ങനെ

  • എല്ലാ ജോലിക്കാര്‍ക്കും നിയമന ഉത്തരവ് നിര്‍ബന്ധം.

  • ഗിഗ് വര്‍ക്കേഴ്‌സിന് അടക്കം സാര്‍വത്രിക സാമൂഹിക സുരക്ഷ കവറേജ്. പി.എഫ്, ഇ.എസ്.ഐ, ഇന്‍ഷുറന്‍സ് എന്നിവ ബാധകം.

  • എല്ലാ ജീവനക്കാര്‍ക്കും മിനിമം വേതനം.

  • 40 കഴിഞ്ഞവര്‍ക്ക് വര്‍ഷം തോറും സൗജന്യ ആരോഗ്യ പരിശോധന

  • സമയബന്ധിതമായി വേതനം നല്‍കുന്നത് നിര്‍ബന്ധം.

  • വനിതകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാം.

മേഖലാ തലത്തില്‍ വരുന്ന മാറ്റങ്ങള്‍

  • നിശ്ചിത കാല കരാര്‍ ജോലിക്കാര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞാല്‍ സ്ഥിരം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍.

  • ഗിഗ്-പ്ലാറ്റ്‌ഫോം ജീവനക്കാര്‍ക്ക് നിയമപരമായ അംഗീകാരം. അഗ്രഗേറ്റര്‍മാര്‍ വിറ്റുവരവിന്റെ 2 ശതമാനം വരെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കണം.

  • വനിതാ ജീവനക്കാര്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ വേതനം. വിവേചനം പാടില്ല. രാത്രി ഡ്യൂട്ടി അവസരം.

  • യുവ ജീവനക്കാര്‍ക്ക് മിനിമം വേതനം, നിയമന ഉത്തരവ്, അര്‍ഹമായ ലീവിലും വേതനം എന്നിവ നിര്‍ബന്ധം.

  • എം.എസ്.എം.ഇ ജോലിക്കാര്‍ക്ക് സാമൂഹിക സുരക്ഷ കവറേജ്, മിനിമം വേതനം.

  • ബീഡി,പ്ലാന്റേഷന്‍, ടെക്‌സ്റ്റയില്‍സ്, ഡോക് വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷ, ചികിത്‌സാ ക്രമീകരണം, ഓവര്‍ടൈം പേമെന്റ് നിര്‍ബന്ധം.

  • ഐ.ടി-ഐ.ടി.ഇ.എസ് മേഖലയില്‍ ഓരോ മാസവും ഏഴിനകം ശമ്പളം നല്‍കുന്നത് നിര്‍ബന്ധം. സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റ് അവസരം.

  • കയറ്റുമതി മേഖലയിലെ തൊഴിലാളികള്‍ക്ക് പി.എഫിനും ഗ്രാറ്റുവിറ്റിക്കും അര്‍ഹത.

മറ്റു പരിഷ്‌കാരങ്ങള്‍

  • മിനിമം ജീവിത സാഹചര്യങ്ങള്‍ക്ക് താഴെ കഴിയുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം.

  • ലിംഗസമത്വ തൊഴില്‍ വ്യവസ്ഥകള്‍

  • ട്രിബ്യൂണല്‍ വഴി അതിവേഗ തര്‍ക്ക പരിഹാര വ്യവസ്ഥ

  • 500ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ സുരക്ഷ സമിതി നിര്‍ബന്ധം.

പൂര്‍ണ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com