5.03 ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ ഇറക്കാന്‍ കേന്ദ്രം

ഈ സാമ്പത്തിക വര്‍ഷം ബോണ്ടുകളിലൂടെ 12.06 ലക്ഷം രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബര്‍- മാര്‍ച്ച് കാലയളവില്‍ കേന്ദ്രം ബോണ്ടുകള്‍ ഇറക്കുക.
5.03 ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ ഇറക്കാന്‍ കേന്ദ്രം
Published on

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 5.03 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഒക്ടോബര്‍-മാര്‍ച്ച് കാലയളവില്‍ കേന്ദ്രം ബോണ്ടുകള്‍ ഇറക്കും. 2021-22 സാമ്പത്തിക വര്‍ഷം ബോണ്ടുകളിലൂടെ 12.06 ലക്ഷം കോടി രൂപ കണ്ടെത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

ഇതില്‍ 7.02 ലക്ഷം കോടി രൂപ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി കുടിശിക ഉള്‍പ്പടെയുള്ളവ കൊടുക്കാനാണ് ഈ പണം ഉപയോഗിക്കുക. 21 പ്രതിവാര തവണകളായാകും കേന്ദ്രം ബോണ്ടുകള്‍ ഇറക്കുക.

ഓരോ തവണയും 23000- 24000 കോടി രൂപയുടെ ബോണ്ടുകളായിരിക്കും വില്‍പ്പന നടത്തുന്നത്. രണ്ട്, അഞ്ച്, 10, 14,30, 40 വര്‍ഷത്തെ കാലാവധിയുള്ള സെക്യൂരിറ്റികളും 7-8, 13 വര്‍ത്തെ കാലാവധിയിലുള്ള ഫ്‌ലോട്ടിങ്ങ് റേറ്റ് ബോണ്ടുകളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. നാലു ശതമാനം മുതല്‍ 15 ശതമാനം വരെയാണ് പലിശ നിരക്ക്. ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ടുകള്‍ക്ക് 8.8 ശതമാനം ആയിരിക്കും പലിശ നിരക്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Weak monsoon
'ഇറാഷണല്‍ എക്‌സ്യൂബറന്‍സ്' മുതല്‍ 'ക്രെഡിറ്റ് സുനാമി' വരെ; വാക്കുകള്‍ കൊണ്ട് വിപണിയെ നിയന്ത്രിച്ച അലന്‍ ഗ്രീന്‍സ്പാന്‍ 'ദി മാസ്‌ട്രോ' വിടവാങ്ങുമ്പോള്‍
U.S. President Donald Trump and Iranian President Masoud Pezeshkian
Recursive Self-Improvement - AI
logo
DhanamOnline
dhanamonline.com