സാഹചര്യങ്ങള്‍ മാറുന്നു, വിദേശ വ്യാപാരത്തില്‍ ഹ്രസ്വകാല നയം സ്വീകരിക്കാന്‍ ഇന്ത്യ

വിദേശ വ്യാപാര നയങ്ങളില്‍ (Foreign Trade policy -FTP) കാതലായ മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യ. വിദേശ വ്യാപാര നയങ്ങളില്‍ ഹ്രസ്വകാല നയം ഇന്ത്യ സ്വീകരിച്ചേക്കും. 2-3 വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള നയങ്ങളാവും ഇന്ത്യ സ്വീകരിക്കുക എന്നാണ് വിവരം. പുതിയ ഹ്രസ്വകാല നയം ഈ വര്‍ഷം സെപ്റ്റംബറിന് മുമ്പ് അവതരിപ്പിച്ചേക്കും.

അന്താരാഷ്ട്ര വ്യാപാര രംഗത്ത് അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ നീക്കം. കോവിഡ്, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയവ വിദേശ വ്യാപാരത്തില്‍ വലിയ പ്രതിസന്ധികല്‍ സൃഷ്ടിച്ചിരുന്നു. സാധാരണ രീതിയില്‍ 5 വര്‍ഷമോ അതിന് മുകളിലോ നീണ്ടുനില്‍ക്കുന്ന നയങ്ങളാണ് രാജ്യം സ്വീകരിക്കുന്നത്. നിലവില്‍ പിന്തുടരുന്ന നയം 2015 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്നതാണ്.

2024ല്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള കേന്ദ്രത്തിന്റെ നീക്കമായി ഇതിനെ വിലയിരുത്തുന്നവര്‍ ഉണ്ട്. അതേ സമയം സാഹചര്യങ്ങള്‍ക്കനുസരിച്ച് നയങ്ങളില്‍ മാറ്റം വരുത്താന്‍ ഈ രീതി ഉപകരിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it