ഉപഭോക്തൃസംരംക്ഷണ നിയമം; പരിഷ്‌കാരങ്ങള്‍ മൂന്നു മാസത്തിനകം
ഉപഭോക്തൃ സംരംക്ഷണ നിയമത്തിനു സ്വമേധയാ കേസെടുക്കാന്‍ അധികാരത്തോടെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) അടക്കം, പരിഷ്‌കാരങ്ങള്‍ 3 മാസത്തിനുള്ളിലെന്നു കേന്ദ്രം. ഇതിനായി പാര്‍ലമെന്റ് പാസാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ സംസ്ഥാനങ്ങളുമായും ആശയ വിനിമയം നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി റാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി.
യുഎസ് ഫെഡറേഷന്‍ ട്രേഡ് കമ്മീഷന്‍, ഓസ്‌ട്രേലിയ കണ്‍സ്യൂമര്‍ ആന്‍ഡ് കോംപറ്റീഷന്‍ കമ്മീഷന്‍ തുടങ്ങിയവയില്‍ നിന്നുകൂടി പാഠമുള്‍ക്കൊണ്ടാവും സിസിപിഎ രൂപീകരിക്കുക.
പരാതി നല്‍കി 21 ദിവസം കഴിയുന്നതിനുള്ളില്‍ കമ്പനി ഉപഭോക്താവിന് വിശദീകരണം നല്‍കിയില്ലെങ്കില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടും. ഇരട്ട എംആര്‍പി എടുത്തുമാറ്റാനാണ് മറ്റൊരു നിര്‍ദേശം.
തെറ്റിദ്ധരിപ്പിക്കുന്ന തരം പരസ്യങ്ങള്‍ക്കും വിലക്കു വീഴും. ഇത്തരം പരസ്യങ്ങളില്‍ ഭാഗമാകുന്ന താരങ്ങള്‍ക്കും കടുത്ത പിഴ നല്‍കേണ്ടി വരും. ഇത്തപം പരിഷ്‌കാരങ്ങള്‍ 3 മാസത്തിനകം നടപ്പിലാക്കുമെന്നതാണ് പാര്‍ലമെന്റ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന ജില്ലാ തല കമ്മീഷനില്‍ ആരൊക്കെ വേണമെന്നത് സംസ്ഥാനമാകും തീരുമാനിക്കേണ്ടത്.