ഹരിത ബോണ്ടുകളിലൂടെ 9 വിഭാഗങ്ങളില്‍ 16,000 കോടിയുടെ കേന്ദ്ര സഹായം
ഹരിത ബോണ്ടുകളിലൂടെ (Green Bond) 9 വിഭാഗങ്ങളിലെ പദ്ധതികള്‍ക്ക് കേന്ദ്രം സാമ്പത്തിക സഹായം നല്‍കും. 16,000 കോടി രൂപയാണ് ഹരിത ബോണ്ടുകളിലൂടെ സമാഹരിക്കുക. ഹരിത ബോണ്ട് സംബന്ധിച്ച ചട്ടക്കൂട് ഇന്നലെയാണ് ധനമന്ത്രാലയം പുറത്തിറക്കിയത്.
റിനീവബിള്‍ എനര്‍ജി, എനര്‍ജി എഫിഷ്യന്‍സി, ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ക്ലൈമറ്റ് ചെയ്ഞ്ച് ആഡാപ്ഷന്‍, സസ്റ്റെയ്‌നബിള്‍ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ്, പൊല്യൂഷന്‍ പ്രവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഗ്രീന്‍ ബില്‍ഡിംഗ്‌സ്, സസ്‌റ്റെയിനബിള്‍ മാനേജ്‌മെന്റ് ഓഫ് ലീവിംഗ് നാച്ചുറല്‍ റിസോഴ്‌സസ് ആന്‍ഡ് ലാന്‍ഡ് യൂസ്, ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ എന്നിവയാണ് കേന്ദ്രം തെരഞ്ഞെടുത്തിട്ടുള്ള 9 വിഭാഗങ്ങള്‍.
സൗരോര്‍ജ്ജം മുതല്‍ ജൈവ കൃഷിക്ക് വരെ ഹരിത ബോണ്ടുകളില്‍ നിന്നുള്ള പണം കേന്ദ്രം വിനിയോഗിക്കും. കേന്ദ്രത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ചെയര്‍മാനായ ഗ്രീന്‍ ഫിനാന്‍സ് വര്‍ക്കിംഗ് കമ്മിറ്റിയാവും (GWFC) യോഗ്യതയുള്ള പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുക. പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാനും പുരോഗതി വിലയിരുത്താനും വര്‍ഷത്തില്‍ രണ്ടുതവണ ജിഡബ്ല്യൂഎഫ്‌സി യോഗം ചേരും.
ഹരിത ബോണ്ടുകള്‍ക്കായി പ്രത്യേക അക്കൗണ്ടും ധനമന്ത്രാലയം സൂക്ഷിക്കും. രാജ്യത്തെ കാര്‍ബണ്‍ ന്യൂട്രലാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഹരിത ബോണ്ടുകള്‍ പ്രഖ്യാപിച്ചത്.